Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

അർഷ്ദീപ് സിങ്ങിനും യുസ്വേന്ദ്ര ചഹലിനും 18 കോടി; പണമെറിഞ്ഞത് പഞ്ചാബ് കിങ്സ്

text_fields
bookmark_border
അർഷ്ദീപ് സിങ്ങിനും യുസ്വേന്ദ്ര ചഹലിനും 18 കോടി; പണമെറിഞ്ഞത് പഞ്ചാബ് കിങ്സ്
cancel

ജിദ്ദ: സൗദി അറേബ്യയിലെ ജിദ്ദയിൽ നടക്കുന്ന ഇന്ത്യൻ പ്രീമിയർ ലീഗ് താര ലേലത്തിൽ പഞ്ചാബ് കിങ്സിന്റെ തേരോട്ടം. കഴിഞ്ഞ സീസണിലെ റെക്കോഡ് തുക മറികടന്നാണ് 26.75 കോടിക്ക് ശ്രേയസ് അയ്യരെ പഞ്ചാബ് ടീമിലെത്തിച്ചത്. ഇന്ത്യൻ പേസർ അർഷ്ദീപ് സിങ്ങിനെയും സ്പിന്നർ യുസ്വേന്ദ്ര ചഹലിനെയും 18 കോടി വീതം നൽകിയാണ് പഞ്ചാബ് കിങ്സ് സ്വന്തമാക്കിയത്. 2014നു ​ശേ​ഷം ഇ​തു​വ​രെ​യും ​േപ്ല​ഓ​ഫ് ക​ളി​ച്ചി​ട്ടി​ല്ലാ​ത്ത പ​ഞ്ചാ​ബി​ന്റെ വ​ശ​മാ​ണ് ഏ​റ്റ​വും കൂ​ടു​ത​ൽ പ​ണം ബാ​ക്കി​യു​ള്ള​ത് -110.5 കോ​ടി രൂ​പ.

ഐ.പി.എൽ ചരിത്രത്തിലെ ഏറ്റവും വില കൂടിയ താരമായത് കഴിഞ്ഞ സീസണിൽ ഡൽഹി ക്യാപിറ്റൽസ് ക്യാപ്റ്റനായിരുന്ന ഋഷഭ് പന്താണ്. 27 കോടി രൂപക്ക് ലഖ്നോ സൂപ്പർ ജയന്റ്സാണ് സ്വന്തമാക്കിയത്.

പന്തിന് വേണ്ടി റോയൽ ചാലഞ്ചേഴ്സ് ബംഗളൂരു മത്സരിച്ചെങ്കിലും ലഖ്നോ താരത്തെ ടീമിലെത്തിക്കുകയായിരുന്നു. കഴിഞ്ഞ സീസണിൽ ഡൽഹി ക്യാപിറ്റൽസിന്റെ നായകനായിരുന്നു പന്ത്.

ജോസ് ബട്ട്ലറിനെ 15.75 കോടി രൂപക്കും മുഹമ്മദ് സിറാജിനെ 12.25 കോടി രൂപക്കും കഗിസോ റബദയെ 10.75 കോടി രൂപക്കും ഗുജറാത്ത് ടൈറ്റൻസ് സ്വന്തമാക്കി. കെ.എൽ.രാഹുലിനെ 14 കോടിക്കും മിച്ചൽ സ്റ്റാർക്കിനെ 11.75 കോടിക്കും ഡൽഹി ക്യാപിറ്റൽസ് ടീമിലെത്തിച്ചു. മുഹമ്മദ് ഷമിയെ 10 കോടി രൂപക്ക് സൺറൈസേഴ്സ് ഹൈദരാബാദ് സ്വന്തമാക്കി. ലിയാം ലിവിങ്സ്റ്റണെ 8.75 കോടിക്ക് റോയൽ ചാലഞ്ചേഴ്സ് ബംഗളൂരുവും ഡേവിഡ് മില്ലറിനെ 7.5 കോടിക്ക് ലഖ്നോ സൂപ്പർ ജയന്റ്സും സ്വന്തമാക്കി.

ഇ​ന്നും നാ​ളെ​യും ജി​ദ്ദ​യി​ൽ നടക്കുന്ന താരലേലത്തിൽ 10 ഐ.​പി.​എ​ൽ വ​മ്പ​ന്മാ​ർ​ക്കാ​യി 12 മാ​ർ​ക്വീ താ​ര​ങ്ങ​ള​ട​ക്കം 574 പേ​രാ​ണ് മാറ്റുരക്കുന്നത്. ഇ​വ​രി​ൽ 210 പേ​ർ വി​ദേ​ശി​ക​ളും 367 ഇ​ന്ത്യ​ക്കാ​രു​മാ​ണ്. 204 ഒ​ഴി​വു​ക​ളു​ള്ള​തി​ൽ 70 പേ​ർ വി​ദേ​ശി​ക​ളാ​കും.

വിലയേറിയ താരങ്ങൾ

  • ഋഷഭ് പന്ത് - 27 കോടി രൂപ -ലഖ്നോ സൂപ്പർ ജയന്റ്സ്
  • ശ്രേയസ് അയ്യർ- 26 കോടി രൂപ - പഞ്ചാബ് കിങ്സ്
  • വെങ്കിടേഷ് അയ്യർ -23.75 കോടി -കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്
  • അർഷ്ദീപ് സിംഗ് -18 കോടി - പഞ്ചാബ് കിങ്സ്
  • യുസ്വേന്ദ്ര ചാഹൽ -18 കോടി -പഞ്ചാബ് കിങ്സ്
  • ജോസ് ബട്ട്‌ലർ -15.75 കോടി - ഗുജറാത്ത് ടൈറ്റൻസ്
  • കെ.എൽ രാഹുൽ-14 കോടി - ഡൽഹി ക്യാപിറ്റൽസ്
  • മുഹമ്മദ് സിറാജ് 12.25 കോടി -ഗുജറാത്ത് ടൈറ്റൻസ്
  • മിച്ചൽ സ്റ്റാർക്ക്11.75 കോടി - ഡൽഹി ക്യാപിറ്റൽസ്
  • മാർക്കസ് സ്റ്റോയിനിസ് -11 കോടി - പഞ്ചാബ് കിങ്സ്
  • കാഗിസോ റബദ - 10.75 കോടി - ഗുജറാത്ത് ടൈറ്റൻസ്
  • മുഹമ്മദ് ഷമി- 10 കോടി- സൺറൈസേഴ്സ് ഹൈദരാബാദ്
  • രവിചന്ദ്രൻ അശ്വിൻ -9.75കോടി -ചെന്നൈ സൂപ്പർ കിങ്സ്

ജാക് ഫ്രേസർ മക്ഗർക് -9 കോടി - ഡൽഹി ക്യാപിറ്റൽസ്

ലിയാം ലിവിംഗ്സ്റ്റൺ 8.75 കോടി - റോയൽ ചാലഞ്ചേഴ്സ് ബംഗളൂരു

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - 18 crores to Arshdeep Singh and Yuzvendra Chahal; Punjab Kings threw the money
Next Story