Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ചൈന മാസ്റ്റേഴ്സ്: എ​ച്ച്.​എ​സ്. പ്ര​ണോ​യ് ക്വാർട്ടറിൽ; മുന്നേറ്റം തുടർന്ന് സാത്വിക് -ചിരാഗ് സഖ്യവും

text_fields
bookmark_border
ചൈന മാസ്റ്റേഴ്സ്: എ​ച്ച്.​എ​സ്. പ്ര​ണോ​യ് ക്വാർട്ടറിൽ;   മുന്നേറ്റം തുടർന്ന് സാത്വിക് -ചിരാഗ് സഖ്യവും
cancel

ഷെ​ൻ​ഷെ​ൻ: ചൈ​ന മാ​സ്റ്റേ​ഴ്സ് സൂ​പ്പ​ർ 750 ബാ​ഡ്മി​ന്റ​ൺ ടൂ​ർ​ണ​മെ​ന്റി​ൽ ഇ​ന്ത്യ​യു​ടെ മ​ല​യാ​ളി​താ​രം എ​ച്ച്.​എ​സ്. പ്ര​ണോ​യ് ക്വാർട്ടർ ഫൈനലിൽ പ്രവേശിച്ചു. പുരുഷ സിംഗ്ൾസിൽ ഡാനിഷ് താരം മാഗ്നസ് ജോഹന്നാസനെയാണ് പരാജയപ്പെടുത്തിയത്. സ്കോർ: 21-12, 21-18. 40മിനുട്ട് നീണ്ടു നിന്ന മത്സരത്തിനൊടുവിലാണ് ജോഹന്നാസനെ വീഴ്ത്തിയത്.

നേരത്തെ, ചൈ​നീ​സ് താ​യ്പേ​യി​യു​ടെ ചൂ ടി​യ​ൻ ചെ​നി​നെ തോൽപ്പിച്ചാണ് രണ്ടാം റൗണ്ടിൽ പ്രവേശിച്ചത്. പ​രി​ക്ക് കാ​ര​ണം ഇ​ക്കൊ​ല്ലം കു​റ​ച്ച് ടൂ​ർ​ണ​മെ​ന്റു​ക​ൾ ന​ഷ്ട​മാ​യ​ശേ​ഷ​മാ​ണ് പ്ര​ണോ​യി​യു​ടെ തി​രി​ച്ചു​വ​ര​വ്.

അതേസമയം, പു​രു​ഷ ഡ​ബ്ൾ​സി​ൽ ഇ​ന്ത്യ​യു​ടെ സാത്വിക്-ചിരാഗ് സഖ്യം ക്വാർട്ടറിൽ പ്രവേശിച്ചു. ജപ്പാനീസ് ജോഡികളായ അകിര കോഗ-തായ്ചി സൈറ്റോ സഖ്യത്തെയാണ് പരാജയപ്പെടുത്തിയത്. സ്കോർ: 21-15, 21-16.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - China Masters 2023: Satwik-Chirag, Prannoy through to quarterfinals
Next Story