Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഏഷ്യൻ ഗെയിംസിന് കൊടിയിറങ്ങി; 21 സ്വർണമടക്കം 85 മെഡലുമായി ഇന്ത്യ നാലാമത്

text_fields
bookmark_border
2030ലെ ഗെയിംസിന് ആതിഥേയത്വം വഹിക്കാൻ ഖത്തർ
Closing ceremony of Nagoya Asian Games 2026 where flag was handed over to Qatar
cancel

നഗോയ : രണ്ടാഴ്ചയിലേറെ നീണ്ട കായിക പോരാട്ടങ്ങൾക്ക് വിരാമമിട്ട് 2026 ഏഷ്യൻ ഗെയിംസിന് സമാപനം. നഗോയ സിറ്റി മിസുഹോ പാർക്ക് അത്‌ലറ്റിക് സ്റ്റേഡിയത്തിൽ നടന്ന സമാപനച്ചടങ്ങിൽ, ഏഷ്യൻ ഗെയിംസിന്റെ പതാകയും ആദ്യ ഏഷ്യൻ ഗെയിംസിന്റെ ദീപശിഖയും 2030ലെ ഗെയിംസിന് ആതിഥേയത്വം വഹിക്കുന്ന ഖത്തറിന് കൈമാറി.

ഐചി പ്രിഫെക്ചർ ഗവർണർ ഹിഡെകി ഒമുറയും ഒളിമ്പിക് കൗൺസിൽ ഓഫ് ഏഷ്യ പ്രസിഡന്റ് ഷെയ്ഖ് ജുവാൻ ബിൻ ഹമദ് അൽ താനിയും ചടങ്ങിൽ കായികതാരങ്ങളെ അഭിസംബോധന ചെയ്തു. താരങ്ങളുടെ പ്രകടനത്തെയും മത്സരങ്ങൾക്കിടെ പരസ്പരം അഭിനന്ദിച്ചും ആശംസകൾ നേർന്നും കാഴ്ചവച്ച കായികമനോഭാവത്തെയും ഒമുറ പ്രശംസിച്ചു. തുടർന്ന് ഏഷ്യൻ ഒളിമ്പിക് കൗൺസിൽ പതാക താഴ്ത്തി.

രാജ്യങ്ങളുടെ പതാകവാഹകരുടെ നേതൃത്വത്തിലായിരുന്നു അത്‌ലറ്റുകളുടെ പരേഡ്. രണ്ട് സ്വർണവും ഒരു വെള്ളിയുമടക്കം മൂന്ന് മെഡലുകൾ നേടിയ ഷൂട്ടിങ് താരം നീരു ധണ്ടയാണ് സമാപനച്ചടങ്ങിൽ ഇന്ത്യയുടെ പതാകയേന്തിയത്.

21 സ്വർണമടക്കം 85 മെഡലുകളോടെ മികച്ച നേട്ടമാണ് ഇന്ത്യ സ്വന്തമാക്കിയത്. ഇതിന്റെ അടിസ്ഥാനത്തിൽ ഇന്ത്യ നാലാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത് (21 സ്വർണം, 27 വെള്ളി, 37 വെങ്കലം). അതേസമയം, 169 സ്വർണമടക്കം 341 മെഡലുകളുമായി ചൈനയാണ് പട്ടികയിൽ ഒന്നാമതെത്തിയത്. ആതിഥേയരായ ജപ്പാൻ 83 സ്വർണമടക്കം 269 മെഡലുകളുമായി രണ്ടാമതും, ദക്ഷിണ കൊറിയ 39 സ്വർണമടക്കം 150 മെഡലുകളുമായി മൂന്നാമതുമെത്തി.

ഏഷ്യൻ ഗെയിംസ് സമാപിച്ചതോടെ ഇന്ത്യൻ താരങ്ങൾ ഇനി വിശ്രമത്തിനും ശേഷം 2028ലെ ലോസ് ആഞ്ചലസ് ഒളിമ്പിക്സിനായുള്ള തയ്യാറെടുപ്പിലേക്കും കടക്കും.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Asian Games 2026 Concludes in Nagoya: India Finishes Fourth With 85 Medals, Qatar to Host in 2030
Next Story