പൊതുമധ്യത്തിൽ ഡെലിവറി ജീവനക്കാരനെ ചെരുപ്പൂരിയടിച്ച് യുവതി VIDEO
text_fieldsനഗരമധ്യത്തിൽ ഡെലിവറി ജീവനക്കാരനായ യുവാവിനെ ചെരുപ്പൂരിയടിക്കുന്ന യുവതിയുടെ ദൃശ്യങ്ങളാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ചർച്ചയാകുന്നത്. മധ്യപ്രദേശിലെ ജബൽപൂരിലാണ് സംഭവം. ഡെലിവറി ജീവനക്കാരന്റെ ബൈക്ക് തന്റെ ദേഹത്ത് തട്ടിയെന്നും ഇതിനാലാണ് അടിച്ചതെന്നുമാണ് യുവതിയുടെ പ്രതികരണം.
ജീവനക്കാരനെ ചെരിപ്പൂരിയടിക്കുന്നതും തടിച്ചുകൂടിയ ജനം മർദനം നിർത്താൻ ആവശ്യപ്പെട്ടിട്ടും സ്ത്രീ തുടർച്ചയായി യുവാവിനെ മർദ്ദിക്കുന്നതും ദൃശ്യങ്ങളിൽ കാണാം.
ഫോണിൽ സംസാരിച്ചുകൊണ്ടാണ് യാത്ര ചെയ്തിരുന്നതെന്നും, റോഡിന്റെ തെറ്റായ വശത്തുകൂടിയാണ് വാഹനമോടിച്ചിരുന്നതെന്നും ദൃക്സാക്ഷികൾ പറഞ്ഞു. തെറ്റായ ദിശയിലൂടെ ഡെലിവറി ജീവനക്കാരൻ എത്തിയതാണ് അപകടത്തിന് കാരണമെന്നിരിക്കിലും വിഷയത്തെ സ്ത്രീ നേരിട്ട രീതി ശരിയല്ലെന്നാണ് സമൂഹ മാധ്യമങ്ങളിൽ വിമർശനമുയർന്നത്. യുവതി മാപ്പ് പറയണമെന്നും സമൂഹ മാധ്യമങ്ങളിൽ ചിലർ അഭിപ്രായപ്പെട്ടു.

