Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range വയലിനിൽ പഴയ ബോളിവുഡ് ഗാനം മനോഹരമായി വായിക്കുന്ന വൃദ്ധൻ: വൈറൽ വിഡിയോ
text_fieldsbookmark_border
പഴയ ബോളിവുഡ് ഗാനം തന്റെ വയലിനിൽ അതിമനോഹരമായി വായിക്കുന്ന കൊൽക്കത്തയിൽ നിന്നുള്ള വൃദ്ധന്റെ വിഡിയോ ട്വിറ്ററിൽ വൈറലാകുന്നു. ഭോഗോബൻ മാലി എന്നയാൾ കൊൽക്കത്തയിലെ തെരുവിൽ നിന്നുകൊണ്ട് വയലിൻ വായിക്കുന്ന വിഡിയോ ആണ് സമൂഹ മാധ്യമങ്ങൾ ഏറ്റെടുത്തത്.
ആശാ ഭോസ്ലെ, മുഹമ്മദ് റാഫി എന്നിവർ ആലപിച്ച 'ദീവാന ഹുവ ബാദൽ', ലതാ മങ്കേഷ്കർ ആലപിച്ച 'അജീബ് ദസ്താൻ ഹായ് യെ' എനീ ഗാനമാണ് ഭോഗോബൻ വായിക്കുന്നത്.
കൊൽക്കത്തയിലെ ഗിരീഷ് പാർക്കിന് സമീപം താമസിക്കുന്ന ഭോഗോബൻ മാലിയുടെ വീഡിയോ മാധ്യമപ്രവർത്തകനായ ആരിഫ് ഷായാണ് ട്വിറ്ററിൽ പങ്കുവെച്ചത്. സംഗീതസംവിധായകൻ സവി ഗുപ്തയുൾപ്പെടെയുള്ളവർ ഷെയർ ചെയ്തതോടെ വിഡിയോ വൈറലാകുകയായിരുന്നു
Next Story

