
ശശി തരൂർ അമ്പരക്കും, ഈ കൊച്ചുകുഞ്ഞിന്റെ വർത്തമാനം കേട്ടാൽ -വിഡിയോ
text_fieldsശശി തരൂർ എം.പി പ്രയോഗിക്കുന്ന ചില ഇംഗ്ലീഷ് വാക്കുകൾ കുറച്ചൊന്നുമല്ല നമ്മെ വലക്കാറ്. നീണ്ട വാക്കുകൾ വായിച്ചെടുക്കാൻ തന്നെ സമയമെടുക്കും. എന്നാൽ അനായാസേന കടുകട്ടി ഇംഗ്ലീഷ് വാക്കുകൾ ഉച്ചരിക്കുന്ന ഒരു കൊച്ചുമിടുക്കിയാണ് ഇേപ്പാൾ സമൂഹമാധ്യമങ്ങളിലെ താരം.
അമ്മ പറഞ്ഞുനൽകുന്ന വാക്കുകൾ അതേപടി ശൈലി മാറ്റാതെ ഉച്ചരിക്കുകയാണ് ഈ കൊച്ചുമിടുക്കി. നിങ്ങൾ നൽകിയ ഒരു കൂട്ടം വാക്കുകൾ, ഞങ്ങളുടെ കഴിവിന്റെ പരമാവധി ഉപയോഗിച്ച് പറയാൻ ശ്രമിക്കുന്നുവെന്ന അമ്മയുടെ വാക്കുകളോടെയാണ് വിഡിയോയുടെ തുടക്കം. പിന്നീട് അമ്മ പറഞ്ഞുനൽകുന്ന വാക്കുകൾ അതേപടി ഉച്ചരിക്കുകയാണ് കുട്ടി.
ഹിപ്പൊപൊട്ടാമസ്, അലുമിനം തുടങ്ങിയവക്കൊപ്പം ചില കടുക്കട്ടി വാക്കുകളും ശൈലി കൈവിടാതെ പെൺകുട്ടി പറയുന്നുണ്ട്. ചില വാക്കുകൾ പറയുേമ്പാൾ കുട്ടിയുടെ കുഞ്ഞുകുസൃതിയും വിഡിയോയിൽ കാണാം. അവസാനമായി ഒരു വാക്ക് അമ്മ പറയുേമ്പാൾ എനിക്കിത് എങ്ങനെയാണ് പറയുന്നതെന്നറിയാം പക്ഷേ ഞാൻ പറയില്ല എന്ന മറുപടി നൽകുന്നത് ചിരി പടർത്തും.
കുട്ടിയുടെയും അമ്മയുടെയും വിഡിയോ ലക്ഷകണക്കിന് പേരാണ് ട്വിറ്ററിൽ കണ്ടത്. കുട്ടിയുടെ കുസൃതികളെക്കുറിച്ചും വാക്കുകളിലെ ഉച്ചാരണ ശുദ്ധിയെ പുകഴ്ത്തിയും നിരവധിപേർ രംഗത്തെത്തിയിട്ടുണ്ട്.
