
പാട്ടുപാടി അമ്മ, താളം പിടിച്ച് കൂടെപാടി കൊച്ചുമിടുക്കി; കൈയടിച്ച് സോഷ്യൽ മീഡിയ
text_fieldsന്യൂഡൽഹി: കോവിഡ് മഹാമാരി മനസ് മടുപ്പിക്കുേമ്പാൾ പലപ്പോഴും ആശ്വാസമാകുക ചില വിഡിയോകളായിരിക്കും. അത്തരത്തിൽ സമൂഹമാധ്യമങ്ങളിൽ പോസിറ്റിവിറ്റി നിറക്കുകയാണ് കൊച്ചുമിടുക്കിയുടെ ഒരു പാട്ട് വിഡിയോ.
അമ്മെക്കാപ്പം ബോളിവുഡ് ചിത്രമായ തമാശയിലെ 'അഗർ തും സാത്ത് ഹോ' എന്ന ഗാനമാണ് കുട്ടി ആലപിക്കുന്നത്.
സംഗീത ഉപകരണം വായിച്ച് പാട്ടുപാടുകയാണ് അമ്മ അഞ്ജന മഠത്തിൽ. തൊട്ടടുത്തിരിക്കുന്ന മകൾ പാട്ടുപാടുകയും കൈകൾകൊണ്ട് താളം പിടിക്കുന്നതും വിഡിയോയിൽ കാണാം. കുഞ്ഞിന്റെ ഭാവവ്യത്യാസങ്ങളാണ് വിഡിയോയിലെ പ്രധാന ആകർഷണം.
ഗുജറാത്ത് ക്രിക്കറ്റ് അസോസിയേഷൻ വൈസ് പ്രസിഡന്റ് ധൻരാജ് നദ്വാനിയാണ് വിഡിയോ ആദ്യം ട്വിറ്ററിൽ പങ്കുവെച്ചത്. 'ഇന്റർനെറ്റിൽ ഇന്നു കാണുന്ന മനോഹരമായ ഒന്ന്' എന്ന അടിക്കുറിപ്പോടെയാണ് അദ്ദേഹം വിഡിയോ പങ്കുവെച്ചിരിക്കുന്നത്. പിന്നാലെ നിരവധി പേർ വിഡിയോക്ക് പ്രതികരണവുമായെത്തുകയായിരുന്നു.
ദീപിക പദുക്കോണും റൺബീർ കപൂറും പ്രധാന കഥാപാത്രങ്ങളായ തമാശ എന്ന ചിത്രത്തിലെ ഗാനമാണ് അഗർ തും സാത് ഹോ. അർജീത് സിങ്ങും അൽക്ക യാഗ്നികുമാണ് ഗാനം ആലപിച്ചിരിക്കുന്നത്. എ.ആർ. റഹ്മാനാണ് സംഗീതം.
