Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range 'റോഡിൽ ബ്ലോക്ക്, എങ്കിൽ അൽപം അഭ്യാസമാകാം'; ഫുട് ഓവർ ബ്രിഡ്ജിലൂടെ ഓട്ടോ ഓടിച്ച ഡ്രൈവർ അറസ്റ്റിൽ -VIDEO
text_fieldsbookmark_border
ന്യൂഡൽഹി: റോഡിലെ ബ്ലോക്ക് ഒഴിവാക്കാനായി ഫുട് ഓവർ ബ്രിഡ്ജിലൂടെ ഓട്ടോ ഓടിച്ചുകയറ്റി ഡ്രൈവർ. സാഹസിക റൈഡിങ്ങിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായതോടെ ഡ്രൈവറെ അറസ്റ്റ് ചെയ്ത് പൊലീസ്. ന്യൂഡൽഹിയിലെ ഹംദർദ് ഗനറിലാണ് സംഭവം.
റോഡിൽ കനത്ത ട്രാഫിക് ബ്ലോക്കായിരുന്നു. 25കാരനായ മുന്ന എന്ന ഡ്രൈവർ ബ്ലോക്ക് മറികടക്കാനായി ഓട്ടോ നേരെ കാൽനടക്ക് മാത്രം ഉപയോഗിക്കുന്ന മേൽപ്പാലത്തിലേക്ക് ഓടിച്ചുകയറ്റുകയായിരുന്നു. മറ്റൊരാൾ ഓട്ടോ തള്ളി സഹായിക്കാനായി ഒപ്പം ഓടുന്നതും കാൽനടക്കാർ വശത്തേക്ക് മാറിനിൽക്കുന്നതും ദൃശ്യങ്ങളിൽ കാണാം.
നടപ്പാലത്തിന്റെ പടികളിലൂടെ മുന്ന ഓട്ടോ ഓടിച്ചുകയറ്റുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായി. ഇത് ശ്രദ്ധയിൽപെട്ട ഡൽഹി പൊലീസ് അന്വേഷണം നടത്തി മുന്നയെ അറസ്റ്റ് ചെയ്യുകയായിരുന്നു.
Next Story

