Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range വ്യാഴത്തെ കുറിച്ച് പഠിക്കാൻ 'ജ്യൂസ്'
text_fieldsbookmark_border
ന്യൂയോർക്: സൗരയൂഥത്തിൽ ഏറ്റവും കൂടുതൽ ഉപഗ്രഹങ്ങളുള്ള ഗ്രഹമാണ്. ഉപഗ്രഹങ്ങളുടെ എണ്ണത്തിൽ ശനിയെ ആണ് വ്യാഴം കടത്തിവെട്ടിയത്. വ്യാഴത്തിനു ചുറ്റും പതിയിരിക്കുന്ന 12 ഓളം പുതിയ ഉപഗ്രഹങ്ങളെയാണ് അടുത്തിടെ കണ്ടെത്തിയത്. ഇപ്പോൾ 92 ഉപഗ്രഹങ്ങളാണ് വ്യാഴത്തിനുള്ളത്. വ്യാഴത്തെ കുറിച്ച് കൂടുതൽ പഠിക്കാൻ ജ്യൂസ് (ജൂപ്പിറ്റർ ഐസി മൂൺസ് എക്സ്പ്ലോറർ ) എന്ന പേരിലുള്ള ഒരു പേടകം തയാറെടുക്കുകയാണ്. ഏപ്രിലിലാണ് പര്യവേക്ഷണം തുടങ്ങുക.
ഏപ്രിൽ 13നാണ് വിക്ഷേപണം. എട്ടുവർഷമാണ് ഇതിന്റെ കാലാവധി. വ്യാഴത്തിലെ മഞ്ഞുമൂടിയ ഉപഗ്രഹങ്ങളെ പര്യവേക്ഷണം ചെയ്യുകയാണ് പേടകത്തിന്റെ പ്രധാന ദൗത്യം.ഒപ്പം ഈ ഗ്രഹത്തിന്റെ പരിണാമത്തിന് ഉത്തരം കണ്ടെത്താൻ ശ്രമിക്കുകയും ചെയ്യും. ഭൂമിയേക്കാൾ സൂര്യനിൽ നിന്ന് അഞ്ചിരട്ടി അകലെയാണ് വ്യാഴം.അതാണ് പേടകത്തിന് വ്യാഴത്തിൽ എത്തിച്ചേരാനുള്ള പ്രധാന വെല്ലുവിളി.
Next Story

