റിയാദ് കേളി കുടുംബവേദി സ്തനാർബുദ ബോധവത്കരണ ക്യാമ്പ് ഒരുക്കി
text_fieldsറിയാദ്: കിംസ് ആശുപത്രി, ഷോല മാൾ, മലബാർ ഗോൾഡ് എന്നീ സ്ഥാപനങ്ങളുടെ സഹകരണത്തോടെ കേളി കുടുംബവേദിയുടെ നേതൃത്വത്തിൽ സ്തനാർബുദ ബോധവത്കരണ ക്യാമ്പ് സംഘടിപ്പിച്ചു. റിയാദിലെ ഷോല മാളിൽ ഒരുക്കിയ പരിപാടിയിൽ കിംസ് ആശുപത്രിയിലെ ഡോ. മൊണാലിസ, ഡോ. ദീപ്തി എന്നിവർ ക്ലാസ് നയിച്ചു. ക്യാമ്പിൽ പങ്കെടുത്തവർക്ക് പ്രാഥമിക ആരോഗ്യപരിശോധനയും നടത്തി. നഴ്സുമാരായ ഫസീല എ. ബഷീർ, സിന്ധുജ കിഴക്കേവീട്ടിൽ എന്നിവർ മെഡിക്കൽ ക്യാമ്പിന് നേതൃത്വം നൽകി. ഡോ. മൊണാലിസക്കും ഡോ. ദീപ്തിക്കും പ്രോഗ്രാം കോഓഡിനേറ്റർ വി.എസ്. സജിന ഉപഹാരം നൽകി ആദരിച്ചു.
നഴ്സ് ഫസീല എ. ബഷീറിനെ കുടുംബവേദി പ്രസിഡന്റ് ശ്രീഷയും സിന്ധുജ കിഴക്കേവീട്ടിലിനെ ട്രഷറർ സീന സെബിനും ആദരിച്ചു. കിംസ് ആശുപത്രി മാർക്കറ്റിങ് മാനേജർ ഷാഫി ഷഹാബുദ്ദീൻ, കേളി പ്രവർത്തകൻ സുജിത് വടക്കേമഠത്തിൽ എന്നിവർ ഏകോപനം നിർവഹിച്ചു.
സിജിൻ കൂവള്ളൂർ, സുകേഷ് നാരായണൻ, ബിജു തായമ്പത്ത് എന്നിവർ നേതൃത്വം നൽകി. കുടുംബവേദി സെക്രട്ടറി വി.കെ. ഷഹീബ സ്വാഗതവും പ്രസിഡന്റ് ശ്രീഷ സുകേഷ് നന്ദിയും പറഞ്ഞു.

