Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കായംകുളം പ്രവാസി കൂട്ടായ്മ ബഹ്‌റൈൻ അഞ്ചാമത് സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു

text_fields
bookmark_border
കായംകുളം പ്രവാസി കൂട്ടായ്മ ബഹ്‌റൈൻ അഞ്ചാമത് സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു
cancel

മനാമ: കായംകുളം പ്രവാസി കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ, അൽ ഹിലാൽ മെഡിക്കൽ സെന്റർ മനാമ സെൻട്രലുമായി സഹകരിച്ച് ബഹ്‌റൈനിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു. നവംബർ 20, വെള്ളിയാഴ്ച രാവിലെ 7.30 മുതൽ ഉച്ചയ്ക്ക് 12 വരെയാണ് ക്യാമ്പ് നടക്കുക.

ക്യാമ്പിൽ പങ്കെടുക്കുന്നവർക്ക് രക്തസമ്മർദ്ദം, ഷുഗർ, കൊളസ്ട്രോൾ, കിഡ്നി, കരൾ പരിശോധനകൾ, യൂറിക് ആസിഡ് പരിശോധന എന്നിവ സൗജന്യമായി ചെയ്യാവുന്നതാണ്. കൂടാതെ, വിറ്റാമിൻ ഡി, ബി12, ടി.എസ്.എച്ച് പരിശോധനകൾ പ്രത്യേക നിരക്കിലും, ക്യാമ്പിൽ പങ്കെടുക്കുന്നവർക്ക് രണ്ടാഴ്ചത്തേക്ക് എല്ലാ സ്പെഷ്യലിസ്റ്റ് ഡോക്ടർമാരുടെയും സേവനം സൗജന്യമായും ലഭിക്കും.

കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനുമായി താഴെ കാണുന്ന നമ്പറുകളിൽ ബന്ധപ്പെടുക: അനൂപ് ശ്രീരാഗ് (3598 5244), അഷ്കർ (3539 5361), അനിൽ ഐസക് (3436 6005), ജയേഷ് താന്നിക്കൽ (3842 4533), തോമസ് ഫിലിപ്പ് (3938 4959)

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Kayamkulam Pravasi Koottam Bahrain Organizes 5th Free Medical Camp
Next Story