Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സ്തനാർബുദ ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു

text_fields
bookmark_border
സ്തനാർബുദ ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു
cancel

മനാമ: “ഒരു കരുതൽ ഒരു പരിശോധന ഒരു ജീവിതം” എന്ന സന്ദേശവുമായി ബ്ലഡ് ഡോണേഴ്സ് കേരള (ബി.ഡി.കെ.) ബഹ്‌റൈൻ ചാപ്റ്റർ ലേഡീസ് വിങ്ങും കാൻസർ കെയർ ഗ്രൂപ്പും സംയുക്തമായി അൽ ഹിലാൽ മൾട്ടി സ്പെഷ്യാലിറ്റിമെഡിക്കൽ സെന്ററിന്റെ സഹകരണത്തോടെ സ്തനാർബുദ ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു. സൽമാബാദിലെ അൽ ഹിലാൽ ഹാളിലായിരുന്നു പരിപാടി. ഡോ. പ്രിഥ്വിരാജ് ബോധവൽക്കരണ ക്ലാസിന് നേതൃത്വം നൽകി. പരിപാടിയുടെ ഭാഗമായി ബോഡി ചെക്കപ്പ് സൗജന്യമായി നടത്തി. സൽമാബാദിലെ അൽഹിലാലിൽ മൂന്ന് മാസത്തിനുള്ളിൽ ഒരു തവണ ഡോക്ടറെ കാണുന്നതിനുള്ള സൗജന്യ കൂപ്പണും പങ്കെടുത്തവർക്ക് നൽകി. ബി.ഡി.കെ. ജനറൽ സെക്രട്ടറി രേഷ്മ ഗിരീഷ് സ്വാഗതം ആശംസിച്ചു. പ്രസിഡന്റ് സുനിൽ മണവപ്പള്ളിൽ അധ്യക്ഷത വഹിച്ചു. ബി.ഡി.കെ. ചെയർമാനും കാൻസർ കെയർ ഗ്രൂപ്പ് ചീഫ് കോർഡിനേറ്ററുമായ കെ.ടി. സലിം, ട്രഷറർ ജിബിൻ ജോയ്, അൽ ഹിലാൽ മാർക്കറ്റിംഗ് എക്സിക്യൂട്ടീവ് ഷിജിൻ എന്നിവർ ആശംസകൾ അറിയിച്ചു. വൈസ് പ്രസിഡന്റ് സെലീന റാഫി നന്ദി രേഖപ്പെടുത്തി.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Breast Cancer Awareness Bahrain
Next Story