Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

700 ഓളം തൊഴിലാളികള്‍ക്ക് ഓണസദ്യയൊരുക്കി ബി.എം.സി ശ്രാവണ മഹോത്സവം

text_fields
bookmark_border
700 ഓളം തൊഴിലാളികള്‍ക്ക് ഓണസദ്യയൊരുക്കി ബി.എം.സി ശ്രാവണ മഹോത്സവം
cancel

മനാമ: ബി.എം.സിയുടെ ഓണാഘോഷ പരിപാടിയായ ശ്രാവണ മഹോത്സവം 2026 ന്റെ ഭാഗമായി വിവിധ ലേബര്‍ ക്യാമ്പുകളില്‍ നിന്നുള്ള താഴ്ന്ന വരുമാനക്കാരായ തൊഴിലാളികള്‍ക്ക് വേണ്ടി ഒരുക്കിയ സൗജന്യ ഓണസദ്യയും ഓണാഘോഷവും ശ്രദ്ധേയമായി.

പരിപാടിയില്‍ ന്യൂ ഹൊറൈസൺ സ്കൂൾ ചെയർമാൻ ജോയ് മാത്യു, ന്യൂ ഇന്ത്യൻ സ്കൂൾ പ്രിൻസിപ്പൽ ഗോപിനാഥ മേനോൻ തുടങ്ങിയവർ മുഖ്യാതിഥികളായി പങ്കെടുത്തു. വേദിയിൽ ന്യൂ ഹൈറൈസൺ സ്കൂൾ ചെയർമാൻ ജോയ് മാത്യുവും മറ്റ് അതിഥികളും ചേർന്ന് നിലവിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്തതോടെയാണ് ഓണസദ്യ ആരംഭിച്ചത്. ഇ.വി രാജീവൻ സ്വാഗതം ആശംസിച്ച ചടങ്ങിൽ ഫ്രാൻസിസ് കൈതാരത്ത് അധ്യക്ഷത വഹിച്ചു. പശ്ചിമേഷ്യയിൽ തുടരുന്ന യുദ്ധ ഭീതിയിലും ബി.എം.സിയുടെ ചാരിറ്റി ഓണ സദ്യക്ക് പിന്തുണയും സഹകരണവും നൽകിയ ഏവർക്കും ഫ്രാൻസിസ് കൈതാരത്ത് നന്ദിയും കടപ്പാടും അറിയിച്ചു. വിവിധ കലാകാരന്മാര്‍ തൊഴിലാളികള്‍ക്കായി ഒരുക്കിയ കലാപരിപാടികളും, ഓണാഘോഷത്തിന്റെ മാറ്റു കൂട്ടി. ചടങ്ങിൽ കോഡിനേറ്റർ സുനീഷ് എം എസ് നന്ദി രേഖപ്പെടുത്തി.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - BMC Onam Festival Feast
Next Story