ആര്.എസ്.എസ് പോറ്റിവളര്‍ത്തുന്ന മയക്കുമരുന്ന് ക്വട്ടേഷന്‍ സംഘമാണ് അമ്പാടിയെ കൊലപ്പെടുത്തിയതെന്ന് സി.പി.എം
text_fieldsതിരുവനന്തപുരം: ആര്.എസ്.എസ് പോറ്റിവളര്‍ത്തുന്ന മയക്കുമരുന്ന് ക്വട്ടേഷന്‍ സംഘമാണ് കായംകുളത്തെ ഡി.വൈ.എഫ്.ഐ യൂനിറ്റ് പ്രസിഡന്റും, മേഖല കമ്മിറ്റി അംഗവുമായിരുന്ന അമ്പാടിയെ കൊലപ്പെടുത്തിയതെന്ന് സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ്. ആര്.എസ്.എസിന്റെ പരിശീലനം സിദ്ധിച്ച ക്രിമിനല്‍ വിഭാഗമാണ് ഈ ക്രൂര കൃത്യത്തിന് നേതൃത്വം കൊടുത്തതെന്നും സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയിൽ അറിയിച്ചു.
കേരളത്തില്‍ സമാധാനപരമായ ജീവിതം മുന്നോട്ടുപോകുന്ന ഘട്ടത്തിലാണ് ബോധപൂർവം സംഘര്‍ഷമുണ്ടാക്കാനുള്ള പ്രവര്‍ത്തനം ആര്.എസ്.എസ് ക്രിമിനല്‍ സംഘം നടത്തിയിട്ടുള്ളത്. പ്രകോപനങ്ങളില്‍ അകപ്പെട്ടുപോകാതെ ആര്.എസ്.എസ് അക്രമി സംഘങ്ങളെ ജനങ്ങളില്‍ നിന്നും ഒറ്റപ്പെടുത്താനുള്ള ശക്തമായ പ്രചാരവേലയും, പ്രതിരോധവും സംഘടിപ്പിച്ച് മുന്നോട്ടുപോകാനാവണം.
ആര്.എസ്.എസ് - ബി.ജെ.പി സംഘം നടത്തുന്ന ഇത്തരം അക്രമങ്ങള്‍ക്കെതിരെ ജനാധിപത്യ വിശ്വാസികളാകെ രംഗത്തിറങ്ങണമെന്നും സി.പി.ഐ (എം) സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയില്‍ അറിയിച്ചു.

