
യു.എസ് ഒാപൺ തീം, സെറീന ക്വാർട്ടറിൽ
text_fieldsന്യൂയോർക്: നൊവാക് ദ്യോകോവിച്ചിെൻറ കൂടി പുറത്താവലിലൂടെ കിരീട സാധ്യത കൂടിയ രണ്ടാം സീഡ് താരം ഡൊമനിക് തീം ക്വാർട്ടർ ഫൈനലിൽ. കാനഡയുടെ 15ാം സീഡുകാരൻ ഫെലിക്സ് ആഗർ അലിയാസിമിനെ 7-6, 6-1, 6-1 സ്കോറിനാണ് തീം വീഴ്ത്തിയത്. റോജർ ഫെഡററും റാേഫൽ നദാലും പിൻവാങ്ങുകയും ദ്യോകോവിച് അയോഗ്യനാക്കപ്പെടുകയും ചെയ്തതോടെ കന്നി ഗ്രാൻഡ്സ്ലാം കിരീടമോഹത്തിലാണ് തീം.
പുരുഷ വിഭാഗത്തിലെ മറ്റൊരു മത്സരത്തിൽ വാസിക് േപാസ്പിസിലിനെ തോൽപിച്ച ആസ്ട്രേലിയയുടെ അലക്സ് മിനോറും ക്വാർട്ടറിൽ കടന്നു. ആറാം സീഡ് ഇറ്റലിയുടെ മറ്റിയോ ബെരെറ്റിനിയെ തോൽപിച്ച് ആന്ദ്രെ റുബ്ലേവും റഷ്യയുടെ ഡാനിൽ മെദ്വദേവും ക്വാർട്ടറിൽ കടന്നു.
വനിതകളിൽ സെറീന വില്യംസ്, വിക്ടോറിയ അസരെങ്ക എന്നിവർ മുന്നേറിയപ്പോൾ, രണ്ടാം സീഡ് സോഫിയ കെനിൻ പുറത്തായി. എലിസ് മർടൻസാണ് 6-3, 6-3 സ്കോറിന് കെനിനെ അട്ടിമറിച്ചത്.
