Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
ഫ്രഞ്ച്​ ഒാപൺ: നദാൽ, ​േദ്യാകോ രണ്ടാം റൗണ്ടിൽ
cancel

ഫ്രഞ്ച്​ ഒാപൺ: നദാൽ, ​േദ്യാകോ രണ്ടാം റൗണ്ടിൽ

text_fields
bookmark_border

പാരിസ്​: ഫ്രഞ്ച്​ ഒാപണിൽ ചാമ്പ്യൻ നദാലും ഒന്നാം നമ്പറുകാരൻ നൊവാക്​ ദ്യോകോവിച്ചും വെല്ലുവിളിയില്ലാതെ മുന്നോട്ട്​. കനത്ത തണുപ്പ്​ എന്ന വെല്ലുവിളിക്കിടെ കോർട്ടിലിറങ്ങിയ താരങ്ങൾക്ക്​ കിരീടമെന്നത്​ എളുപ്പമല്ലെന്ന്​ ഒാർമപ്പെടുത്തുകയാണ്​ റോളങ്​ഗാരോ. ഒന്നാം റൗണ്ടിൽ ബെലറൂസി​െൻറ ഇഗോർ ജെറാസിമോവിനെ 6-4, 6-4, 6-2 സ്​കോറിനാണ്​ നദാൽ തോൽപിച്ചത്​. കരിയറിലെ 12ാം ഫ്രഞ്ച്​ ഒാപണും 18ാം ഗ്രാൻഡ്​സ്ലാമും ലക്ഷ്യമിട്ടാണ്​ നദാലി​െൻറ തുടക്കം.

ദ്യോകോവിച്​ സ്വീഡ​െൻറ മികായേൽ യെമറിനെ​യാണ്​ അനായാസം തോൽപിച്ചത്​. സെറീന വില്യംസ്​ നാട്ടുകാരിയായ ക്രിസ്​റ്റി ആനിനെതിരെ ഏറെ വിയർപ്പൊഴുക്കിയാണ്​ ജയിച്ചത്​. സ്​കോർ 7-6, 6-0. മൂന്നു​ മണിക്കൂർ നീണ്ട മൂന്നു​ സെറ്റ്​ പോരാട്ടം ജയിച്ചാണ്​ ഗർബിൻ മുഗുരുസ രണ്ടാം റൗണ്ടിൽ കടന്നത്​.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story