ദേശീയ ജൂനിയർ മീറ്റ്: കേരളത്തിന് നാല് സ്വർണം കൂടി
text_fieldsഗുവാഹതി: ദേശീയ ജൂനിയർ അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിെൻറ രണ്ടാം ദിനത്തിൽ കേരളത്തിന് നാല് സ്വർണം. ലോങ്ജംപിൽ രണ്ടും, ഹൈജംപ്, 400 മീറ്റർ എന്നിവയിൽ ഓരോ സ്വർണവുമാണ് പിറന്നത്. അണ്ടർ 20 ആൺകുട്ടികളിൽ സി.ആർ. അബ്ദുൽ റസാഖാണ് (48.48സെ.) ആദ്യ സ്വർണം കുറിച്ചത്.
വനിത വിഭാഗം ഹൈജംപിൽ മീര ഷിബു 1.68 മീറ്റർ ചാടി മറ്റൊരു സ്വർണം കുറിച്ചു. അണ്ടർ 14 പെൺകുട്ടികളുടെ ലോങ്ജംപിൽ എസ്. സായ് നന്ദന 4.99 മീറ്റർ പ്രകടനത്തോടെയും, അണ്ടർ 18 ആൺകുട്ടികളുടെ ലോങ്ജംപിൽ അഭിനന്ദ് സുരേന്ദ്രൻ 7.11 മീറ്റർ ചാടിയും സ്വർണം കുറിച്ചു. ഒരു വെള്ളിയാണ് രണ്ടാം ദിനത്തിൽ കേരളം നേടിയത്. അണ്ടർ 14 ആൺകുട്ടികളിൽ 60 മീറ്റർ ഓട്ടത്തിൽ ആയുഷ് കൃഷ്ണ (7.63 സെ.) വെള്ളി നേടി.
അണ്ടർ 18 പെൺകുട്ടികളുടെ 500 മീറ്ററിൽ ദേശീയ റെക്കോഡ് പ്രകടനത്തോടെ സ്വർണം നേടിയ ഉത്തരാഖണ്ഡിെൻറ 16കാരി രേഷ്മ പട്ടേൽ ആണ് രണ്ടാം ദിനത്തിൽ താരമായത്. 2014ൽ കേരളത്തിെൻറ കെ.ടി. നീന കുറിച്ച റെക്കോഡ് മറികടന്നായിരുന്നു രേഷ്മയുടെ (23:38.57മീ.) ഫിനിഷ്.

