Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കുമാരനാശാന്റെ 150-ാം ജൻമദിനം ഇന്ന്

text_fields
bookmark_border
kumaranashan
cancel
camera_alt

മ​ഹാ​ക​വി കുമാരനാശാന്റെ സ്മരണാർഥം പുറത്തിറക്കിയ തപാൽ സ്റ്റാമ്പ്

കേരളം ഏറ്റവുമേറെ ചര്‍ച്ച ചെയ്തിട്ടുള്ള കവിയായ കുമാരനാശാന്‍റെ 150-ാം ജൻമദിനമാണ് ഇന്ന്. ഇരുപതാം നൂറ്റാണ്ട് കണ്ട ഏറ്റവും മഹാനായ കവിയാണ് കുമാരനാശാൻ എന്ന് പറയാം. നവോത്ഥാനകവിയെന്ന അതുല്യ സിംഹാസനം നല്‍കി സാംസ്‌കാരിക കേരളം അദ്ദേഹത്തെ ആദരിക്കുന്നു.

ആശാന്‍റെ കൃതികൾ കേരളീയ സാമൂഹികജീവിതത്തിൽ അത്രമേൽ പരിവർത്തനങ്ങൾ വരുത്തുവാൻ സഹായകമായിട്ടുണ്ട്. 1873 ഏപ്രിൽ 12-ന്‌ ചിറയിൻകീഴ്‌താലൂക്കിൽപെട്ട കായിക്കര ഗ്രാമത്തിലെ തൊമ്മൻവിളാകം വീട്ടിലാണ്‌ ആശാൻ ജനിച്ചത്‌. 1891-ൽ ശ്രീനാരായണ ഗുരുവിനെ കണ്ടുമുട്ടിയതാണ് ആശാന്‍റെ ജീവിതത്തിലെ വഴിത്തിരിവ്.

സംസ്കൃതം, ഇംഗ്ലീഷ്‌ ഭാഷാ പഠനമുൾപ്പെടെ പലതും സാധ്യമായത് ആ കണ്ടുമുട്ടലിലൂടെയായിരുന്നു. ഡോ. പൽപ്പുവിന്‍റെ കൂടെ ബംഗളൂരുവിലും കൽക്കത്തയിലും താമസിച്ചു പഠിക്കുന്ന കാലത്ത്‌ രവീന്ദ്രനാഥ ടാഗോർ, ശ്രീരാമകൃഷ്ണ പരമഹംസൻ, രാജാറാം മോഹൻറോയ്‌ തുടങ്ങിയവരുമായി ബന്ധമുണ്ടാക്കുവാനും അദ്ദേഹത്തിന് കഴിഞ്ഞു.

പാശ്ചാത്യ കവികളായ കീറ്റ്സ്‌, ഷെല്ലി, ടെന്നിസൺ എന്നിവരുടെ കൃതികളുമായുള്ള നിരന്തര സമ്പർക്കം ആശാനിലെ കവിയെ വളർത്തി. ഇരുപതിനായിരത്തിൽപരം വരികളിൽ വ്യാപിച്ചുകിടക്കുന്ന പതിനേഴു കൃതികളാണ്‌ സ്നേഹഗായകൻ ആശാന്‍റെ കാവ്യസമ്പത്ത്‌. ആശാന്‍റെ പ്രശസ്തമായ വിലാപകാവ്യമാണ്‌ പ്രരോദനം.

ഗുരുവും വഴികാട്ടിയുമായ എ. ആറിന്‍റെ മരണത്തിൽ വിലപിച്ചുകൊണ്ട്‌ ആശാൻ രചിച്ച കാവ്യമാണ്‌ പ്രരോദനം. വീണപൂവ്‌, നളിനി ലീല, ചിന്താവിഷ്ടയായ സീത, ചണ്ഡാലഭിക്ഷുകി, ദുരവസ്ഥ, കരുണ എന്നിവയാണ് ആശാന്‍റെ രചനകളിൽ മികച്ച് നിൽക്കുന്നത്.

നിയമസഭാ മെമ്പർ, പ്രജാസഭ മെമ്പർ, തിരുവനന്തപുരം പഞ്ചായത്ത്‌ കോടതി ജഡ്ജി, ടെക്സ്റ്റ്‌ ബുക്ക്‌ കമ്മിറ്റി മെമ്പർ എന്നീ നിലകളിൽ കുമാരനാശാൻ പ്രവർത്തിച്ചിരുന്നു. കേരളഹൃദയത്തിൽ മായാത്ത വ്യക്തിമുദ്ര പതിപ്പിച്ച മഹാകവി 1924 ജനുവരി 16 ന്‌ (1099 മകരം 3 (51-ാ‍ം വയസിൽ) പല്ലനയാറ്റിൽ വച്ചുണ്ടായ റഡീമർ ബോട്ടപകടത്തിലാണ് കാലയവനികക്കുള്ളിൽ മറഞ്ഞത്. കാലങ്ങൾക്കിപ്പുറവും മലയാളിയുടെ മനസ്സിൽ പ്രിയ കവി പാടിക്കൊണ്ടേയിരിക്കുന്നു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Kumaranashan-The renaissance poet of Kerala
Next Story