Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

നടൻ മ​നോ​ജ് ഭാ​ര​തി​രാ​ജ കോഴിക്കോടിന്റെ മരുമകൻ; വിയോഗത്തിൽ ഉള്ളുലഞ്ഞ് നന്ദന

text_fields
bookmark_border
നടൻ മ​നോ​ജ് ഭാ​ര​തി​രാ​ജ കോഴിക്കോടിന്റെ മരുമകൻ; വിയോഗത്തിൽ ഉള്ളുലഞ്ഞ് നന്ദന
cancel

കോഴിക്കോട്: ഇന്നലെ അന്തരിച്ച ത​മി​​ഴ് ന​ട​നും സം​വി​ധാ​യ​ക​നു​മാ​യ മ​നോ​ജ് ഭാ​ര​തി​രാ​ജ (48)യുടെ വിയോഗം ഉൾ​ക്കൊള്ളാനാവാതെ ഭാര്യവീടായ കോഴിക്കോട് കോട്ടണ്‍മില്‍ റോഡിലെ 'ശ്രീരാഗം'. നടിയും മലയാളിയുമായ കോഴിക്കോട് സ്വദേശി നന്ദന (അശ്വതി)യാണ് മനോജിന്റെ ജീവിത പങ്കാളി.

മാര്‍ച്ച് ഏഴിന് ഹൃദയവാല്‍വിന് ശസ്ത്രക്രിയ നടത്തി വിശ്രമത്തിലായിരുന്നു മനോജ്. സു ഖം പ്രാപിച്ചുവരുന്നതിനിടെ ചൊവ്വാഴ്ച വൈകീട്ടാണ് അപ്രതീക്ഷി തമായി മരണത്തിന് കീഴടങ്ങിയത്. 2006 ഡിസംബറിൽ കാരപ്പറമ്പ് ആശീര്‍വാദ് ലോണ്‍സില്‍ വെച്ചായിരുന്നു മ​നോ​ജ് ഭാ​ര​തി​രാ​ജയുടെയും നന്ദനയുടെയും വിവാഹം.

പ്ര​ശ​സ്ത സം​വി​ധാ​യ​ക​​ൻ ഭാ​ര​തി രാ​ജ​യു​ടെ മ​ക​നാ​ണ് മ​നോ​ജ്. സൗ​ത്ത് ഫ്ലോ​റി​ഡ സ​ർ​വ​ക​ലാ​ശാ​ല​യി​ലാ​യി​രു​ന്നു നാ​ട​ക പ​ഠ​നം. പി​താ​വ് സം​വി​ധാ​നം ചെ​യ്ത ഫൈ​ന​ൽ ക​ട്ട് ഓ​ഫ് ഡ​യ​റ​ക്ട​ർ സി​നി​മ​യി​ൽ സ​ഹ​സം​വി​ധാ​യ​ക​നാ​യി​രു​ന്നു. ഭാ​ര​തി​രാ​ജ​യു​ടെ ‘താ​ജ്മ​ഹ​ൽ’ എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ​യാ​ണ് നാ​യ​ക ന​ട​നാ​യി അ​ര​ങ്ങേ​റ്റം കു​റി​ച്ച​ത്. ‘സാദുരിയാന്‍’ എന്ന തമിഴ് ചിത്രത്തില്‍ ഒന്നിച്ചഭിനയിച്ചപ്പോഴാണ് മ​നോ​ജും നന്ദനയും പ്രണയത്തിലായത്. അ​ർ​ഷി​ത, മ​തി​വ​ദ​നി എന്നിവരാണ് മ​ക്ക​ൾ. നന്ദനയാണ് തന്റെ ഏറ്റവും വലിയ ശക്തിയെന്ന് അടുത്തിടെ മനോജ് ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു.

സ​മു​ദി​രം, വ​രു​ഷ​മെ​ല്ലാം വ​സ​ന്തം, ഈ​ര നി​ലം, അ​ന്ന​ക്കൊ​ടി, ഈ​ശ്വ​ര​ൻ, വി​രു​മാ​ൻ തു​ട​ങ്ങി പ​തി​നെ​ട്ടോ​ളം ചി​ത്ര​ങ്ങ​ളി​ൽ മനോജ് അ​ഭി​ന​യി​ച്ചിട്ടുണ്ട്. ക​ട​ൽ​പൂ​ക്ക​ൾ, അ​ല്ലി അ​ർ​ജു​നചി​ത്ര​ങ്ങ​ളി​ലെ അ​ഭി​ന​യം ഏ​റെ ശ്ര​ദ്ധ​പി​ടി​ച്ചു​പ​റ്റി. ‘​മാ​ർ​ഗ​ഴി​ത്തി​ങ്ക​ൾ ’ എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ സം​വി​ധാ​ന രം​ഗ​ത്തേ​ക്കും ക​ട​ന്നു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Manoj Bharathiraja and Malayali actor Nandana, son in law of kozhikode
Next Story