വിദ്യാർഥി കുളത്തിൽ മുങ്ങി മരിച്ചു
text_fieldsഷഹൽ
നിലമ്പൂർ: കൂട്ടുകാരൊത്ത് കുളിക്കുന്നതിനിടെ വിദ്യാർഥി കുളത്തിൽ മുങ്ങി മരിച്ചു. നിലമ്പൂർ ചക്കാലക്കുത്ത് കളരിക്കുന്ന് തേനൂട്ടി കല്ലിങ്കൽ ഷറഫുദ്ദീെൻറയും കടവണ്ടി സൈനബയുടെയും മകൻ മുഹമ്മദ് ഷഹൽ (14) ആണ് മരിച്ചത്.
ചക്കാലക്കുത്ത് മന്നം സ്മാരക എൻ.എസ്.എസ്. എച്ച്.എസ്.എസിൽ ഒമ്പതാം ക്ലാസ് വിദ്യാർഥിയാണ്. മണലോടി കുളത്തിൽ ശനിയാഴ്ച രാവിലെ 11.15നാണ് അപകടം. കൂട്ടുകാരുടെ നിലവിളി കേട്ടെത്തിയ നാട്ടുകാർ രക്ഷാപ്രവർത്തനം തുടങ്ങിയെങ്കിലും കണ്ടെത്തിയില്ല.
അഗ്നി രക്ഷ സേനയെത്തിയാണ് മുങ്ങിയെടുത്തത്. നിലമ്പൂർ ജില്ല ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സഹോദരങ്ങൾ: സാബിത്, സിനാൻ, ഹൈഫ ഫാത്തിമ. ഖബറടക്കം ചന്തക്കുന്ന് ജുമാമസ്ജിദ് ഖബറിസ്ഥാനിൽ ഞായറാഴ്ച.

