Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മലപ്പുറം സ്വദേശി സൗദിയിലെ അൽ ജൗഫിൽ നിര്യാതനായി

text_fields
bookmark_border
മലപ്പുറം സ്വദേശി സൗദിയിലെ അൽ ജൗഫിൽ നിര്യാതനായി
cancel

അൽ ജൗഫ്: മലപ്പുറം മമ്പുറം വി.കെ. പടി പിലത്തോടൻ വീട്ടിൽ മുഹമ്മദ് ഷാഫി (36) സൗദി അറേബ്യയിലെ അൽ ജൗഫിൽ നിര്യാതനായി. വടക്കൻ സൗദിയിലെ ഖുറയ്യാത്തിനടുത്തുള്ള തബർജലിൽ ഹോട്ടൽ ജീവനക്കാരനായി ജോലി ചെയ്തു വരികയായിരുന്നു.

പക്ഷാഘാതത്തെ തുടർന്ന് കഴിഞ്ഞ ഒരാഴ്ചയായി അൽ ജൗഫ് കിങ് അബ്ദുൽ അസീസ് സ്പെഷ്യലിസ്റ്റ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഹൃദയാഘാതത്തെ തുടർന്നാണ് മരണം. പരേതനായ ആലിക്കുട്ടി പിലത്തോടത്തിൽ - പാത്തുമ്മ ദമ്പതികളുടെ മകനാണ്. ഭാര്യ: സുലൈഖ. മക്കൾ: ഫാത്തിമ സഹ്റ, മുഹമ്മദ് ഇസ്മാഈൽ.

മൃതദേഹം അൽ ജൗഫിൽ തന്നെ ഖബറടക്കുന്നതിനുള്ള നിയമനടപടികൾ പുരോഗമിക്കുകയാണ്. റിയാദിലെ ഇന്ത്യൻ എംബസിയിൽ നിന്നുള്ള എൻ.ഒ.സി. നടപടികൾ റിയാദ് കെ.എം.സി.സി. വെൽഫെയർ വിങ് ചെയർമാൻ റഫീഖ് മഞ്ചേരി, റിയാദ് മലപ്പുറം ജില്ലാ വെൽഫെയർ വിങ് കൺവീനർ റിയാസ് തിരൂർക്കാട്, ജാഫർ വീമ്പൂർ എന്നിവർ ചേർന്ന് പൂർത്തിയാക്കി.

ഖബറടക്കവുമായി ബന്ധപ്പെട്ട തുടർ നടപടികൾക്ക് അറ്റോർണിയായി അൽ ജൗഫ് കെ.എം.സി.സി. ട്രഷറർ സൈദ് അലി, സെക്രട്ടറി ടി.പി. നൗഷാദ്, ഷറഫുദ്ദീൻ, നസീർ ദേശമംഗലം എന്നിവരും ഹോട്ടൽ മാനേജ്‌മെന്റ് പ്രതിനിധികളും രംഗത്തുണ്ട്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Malappuram native passed away in Al Jawf, Saudi Arabia
Next Story