ആർ.എസ്.എസ് പ്രവർത്തകനെ കൊലപ്പെടുത്താൻ ശ്രമം: സി.പി.എം പ്രവർത്തകർക്ക് ഏഴുവർഷം കഠിനതടവും പിഴയും
text_fieldsകോട്ടയം: ആർ.എസ്.എസ് പ്രവർത്തകനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ സി.പി.എം പ്രവർത്തകരെ ഏഴുവർഷം കഠിനതടവിനും 75,000 രൂപ പിഴയടക്കാനും ശിക്ഷിച്ചു. പൊൻകുന്നം സ്വദേശികളായ മുകേഷ് മുരളി, കാർത്തിക്, റിയാസ് ഖാൻ എന്നിവരെയാണ് കോട്ടയം അഡീഷനൽ സെഷൻസ് കോടതി (അഞ്ച്) ശിക്ഷിച്ചത്.
ഐ.പി.സി 307, 326, 324, 34 വകുപ്പുകൾ പ്രകാരമാണ് വിധി. 2018 ജൂൺ എട്ടിനായിരുന്നു കേസിനാസ്പദമായ സംഭവം. ആർ.എസ്.എസ് മുൻ താലൂക്ക് ശാരീരിക് ശിക്ഷൺ പ്രമുഖ് പൊൻകുന്നം തെക്കേത്തുകവല കുന്നത്ത് കെ.ജെ. രമേശിനാണ് വെട്ടേറ്റത്. സി.പി.എം-ആർ.എസ്.എസ് സംഘർഷമാണ് വെട്ടിൽ കലാശിച്ചത്. കേസിൽ 18 സാക്ഷികളെ വിസ്തരിച്ചു. പ്രോസിക്യൂഷനുവേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ സജി എസ്. നായർ ഹാജരായി.

