പ്രാർഥനകൾ വിഫലം; ഷിനി യാത്രയായി
text_fieldsഷിനി മോനച്ചൻ
എഴുകോൺ: സ്വകാര്യ ആശുപത്രിയിൽ കരൾമാറ്റ ശസ്ത്രക്രിയക്ക് വിധേയയായ യുവതി 18 ാം ദിവസം നിര്യാതയായി. പവിത്രേശ്വരം കാരുവേലിൽ പ്ലാമൂട്ടിൽ വീട്ടിൽ മോനച്ചെൻറ ഭാര്യ ഷിനി മോനച്ചൻ ആണ് (41) ഞായറാഴ്ച രാവിലെ 5.30 ന് മരിച്ചത്.
ബന്ധുക്കളുടെയും നാട്ടുകാരുടെയും സാമ്പത്തികസഹായത്താൽ 18 ദിവസം മുമ്പായിരുന്നു ഷിനിയുടെ കരൾമാറ്റ ശസ്ത്രക്രിയ നടത്തിയത്. ശസ്ത്രക്രിയക്കുശേഷം സുഖം പ്രാപിച്ചുവരുന്നതിനിടെയായിരുന്നു മരണം. മക്കൾ: അബിൻ മോനച്ചൻ, അബിയ മോനച്ചൻ. പിതാവ്: പരേതനായ ബാബു മാത്യു.
മാതാവ്: ആനി ബാബു. സംസ്കാരം തിങ്കളാഴ്ച വൈകീട്ട് നാലിന് വീട്ടിലെ ശുശ്രൂഷക്കുശേഷം മരുതൂർഭാഗം സെൻറ് ജോർജ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ.

