വയോധിക ദുരൂഹ സാഹചര്യത്തിൽ മരിച്ചനിലയിൽ; കൊലപാതകമെന്ന് ബന്ധുക്കൾ
text_fieldsശാന്ത
ഓയൂർ: വയോധികയെ ദുരൂഹസാഹചര്യത്തിൽ വീടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തി. ; ആരോപിച്ചു.
ഇവരോടൊപ്പം കഴിഞ്ഞ ദിവസം ഉണ്ടായിരുന്ന യുവാവിനെ കാണാതായി. പൂയപ്പള്ളി പറണ്ടയിൽ ചരുവിള വീട്ടിൽ പരേതനായ ഗോപിയുടെ ഭാര്യ ശാന്തയാണ് (60) മരിച്ചത്.
ബധിരയും മൂകയുമായ സഹോദരി പൊടിച്ചിക്കൊപ്പമാണ് ശാന്ത താമസിച്ചിരുന്നത്. നേരം പുലർന്നിട്ടും ഉണരാത്തതിനെത്തുടർന്ന് പൊടിച്ചി അയൽക്കാരെ കൂട്ടി വന്ന് പരിശോധിച്ചതിൽനിന്നാണ് മരിച്ചതായി സംശയം തോന്നിയത്.
പൂയപ്പള്ളി പൊലീസും ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ധരുമെത്തി തെളിവെടുപ്പ് നടത്തി. മൃതദേഹത്തിനു സമീപത്തുനിന്നു മണം പിടിച്ച പൊലീസ് നായ വീടിെൻറ പിൻഭാഗത്തു കൂടി ഓടി വശത്തുള്ള കോൺക്രീറ്റ് റോഡിൽ കൂടി അര കിലോമീറ്ററോളം അകലെ സ്കൂളിനു സമീപത്തെ പ്രധാന റോഡിലെത്തി തിരികെ വന്നു.
മൃതദേഹം വീട്ടിനുള്ളിലെ ഹാളിൽ നഗ്നയായി മലർന്നുകിടക്കുന്ന നിലയിലായിരുന്നു. തലയുടെ പിൻഭാഗത്തും ൈകയിലും ആഴത്തിൽ കാണപ്പെട്ട മുറിവുകളിൽ നിന്നു ചോര വാർന്നിരുന്നു. നിരവധിചെറിയ പാടുകളും ചതവുകളും ദേഹത്ത് കാണപ്പെട്ടതാണ് ദുരൂഹത വർധിപ്പിക്കുന്നത്.
കൂലിപ്പണിക്കാരിയായ ഇവർ ആക്രി പെറുക്കി വിറ്റാണ് ഉപജീവനം നടത്തിവന്നത്. കഴിഞ്ഞ ദിവസങ്ങളിൽ സമീപ പ്രദേശങ്ങളിലെ റബർ പുരയിടങ്ങളിൽനിന്നു ശേഖരിച്ച കളപയറിെൻറ വിത്തുകൾ പുനലൂർ ചന്തയിൽ കൊണ്ടു പോയി വിറ്റ് മടങ്ങി വരുമ്പോൾ ഇവർക്കൊപ്പം 35നും 40തിനുമിടയിൽ പ്രായമുള്ള പുനലൂർ സ്വദേശിയായ തെങ്ങുകയറ്റ തൊഴിലാളിയും കൂടെയുണ്ടായിരുന്നു.
ഇയാളെയും കൂട്ടി പറണ്ടയിലെ ചില വീടുകളിൽ തേങ്ങ ഇടാനായി പോയ ഇരുവരും വൈകീട്ട് ഏഴോടെയാണ് താമസസ്ഥലത്ത് മടങ്ങിയെത്തിയത്. രാത്രി വൈകി ഇവരുടെ വീട്ടിൽനിന്ന് ഉച്ചത്തിലുള്ള സംസാരവും ബഹളവും കേട്ടതായി പരിസരവാസികൾ പറഞ്ഞു.

