അക്രമം തടയാനെത്തിയ യുവാവ് കുത്തേറ്റ് മരിച്ചു
text_fieldsസജീവൻ
കൂത്തുപറമ്പ്: സുഹൃത്തുക്കൾ തമ്മിലുണ്ടായ അക്രമം തടയാനെത്തിയ യുവാവ് കുത്തേറ്റ് മരിച്ചു.
ചെറുവാഞ്ചേരിക്കടുത്ത ചീരാറ്റപാട്യം നഗറിലെ കളത്തുംകണ്ടി സജീവനാണ് (37) മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് ചീരാറ്റയിലെ യു.കെ ശ്രീജേഷിനെ കണ്ണവം സി.ഐ കെ.കെ സുധീറിെൻറ നേതൃത്വത്തിൽ കസ്റ്റഡിയിലെടുത്തു.
തിങ്കളാഴ്ച വൈകീട്ട് അഞ്ചു മണിയോടെയാണ് സംഭവം. പ്രതിയായ ശ്രീജേഷ് മദ്യലഹരിയിൽ മറ്റൊരാളുമായുണ്ടായ വാക്കേറ്റം തടയാനെത്തിയതായിരുന്നു സജീവൻ.
ഇതിനിടെ ശ്രീജേഷ് വീട്ടിൽ പോയി ആയുധവുമായെത്തി സജീവനെ കുത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. നെഞ്ചിന് പിറകിലായി മുതുകിൽ കുത്തേറ്റ് ഗുരുതരാവസ്ഥയിലായ സജീവനെ നാട്ടുകാർ ഉടൻ കൂത്തുപറമ്പ് താലൂക്ക് ആശുപത്രിയിലെത്തിച്ചു. മൃതദേഹം തലശ്ശേരി ജനറൽ ആശുപത്രിയിലേക്ക് മാറ്റി. ചീരാറ്റയിലെ വാസു-ശാരദ ദമ്പതികളുടെ മകനാണ് ഡ്രൈവറായ സജീവൻ.

