വിദ്യാർഥി മുങ്ങിമരിച്ചു, വിവരമറിഞ്ഞ വലിയമ്മ ഹൃദയാഘാതംമൂലം മരണപ്പെട്ടു
text_fieldsകുശാൽ നഗർ: ഹാറങ്കിപുഴയിൽ കുളിക്കാനിറങ്ങിയ വിദ്യാർഥി മുങ്ങിമരിച്ചു. വിവരമറിഞ്ഞ വലിയമ്മ ഹൃദയാഘാതംമൂലം മരണപ്പെട്ടു. സോമവാർപേട്ടക്കടുത്ത ഹൊസതോട്ട എന്ന സ്ഥലത്താണ് സംഭവം.
ഹോസത്തോട്ടയിലെ റമദാൻ-ഹഫ്സ ദമ്പതികളുടെ മകനും, കുശാൽനഗർ ഗവ. കോളജിലെ ഒന്നാം വർഷം ബിരുദ വിദ്യാർഥിയുമായ മുബശിർ (19) ആണ് മരണപ്പെട്ടത്. പേരമകെൻറ മരണവിവരമറിഞ്ഞയുടനെ വലിയുമ്മ (62) ഹൃദയാഘാതംമൂലം മരിച്ചു. പിതാവ് റമദാൻ ദുബൈയിൽ ജോലിയിലായതുകാരണം വീട്ടിൽ ഉമ്മയും വലിയുമ്മയും മാത്രമാണുണ്ടായിരുന്നത്.
ഒഴിവു ദിവസമായതുകൊണ്ട് മുബശിർ കൂട്ടുകാരുമൊന്നിച്ച് പുഴയിൽ ഇറങ്ങിയതായിരുന്നു. സുണ്ടിക്കുപ്പ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. മൃതദേഹങ്ങൾ ഗറഗന്ദുരിലെ മുസ്ലിം ഖബർസ്ഥാനിൽ ഖബറടക്കി.

