Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പരേഡിനിടെ സൈനികൻ കുഴഞ്ഞു വീണു മരിച്ചു

text_fields
bookmark_border
പരേഡിനിടെ സൈനികൻ കുഴഞ്ഞു വീണു മരിച്ചു
cancel
camera_alt

മഹേഷ്

ചക്കരക്കല്ല്: പരേഡിനിടയിൽ സൈനികൻ കുഴഞ്ഞു വീണു മരിച്ചു. തലമുണ്ട ഏകാഞ്ജനയിലെ ഇ. മഹേഷ് (41) ആണ് മരിച്ചത്. പുണെയിൽ വെച്ച് ബുധനാഴ്ച രാവിലെ പരേഡിനിടയിൽ കുഴഞ്ഞു വീഴുകയായിരുന്നു.

ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കരസേനയിലെ മെക്കാനിക്കൽ വിങ്ങിലെ ഉദ്യോഗസ്ഥനാണ്. മൃതദേഹം വെള്ളിയാഴ്ച ഉച്ചക്ക് 12 മണിക്ക് തലമുണ്ടയിലെ വീട്ടിലെത്തിക്കും. തുടർന്ന് പയ്യാമ്പലത്ത് സംസ്കരിക്കും. പരേതനായ എലിയൻ അച്യുത​െൻറയും രാധയുടെയും മകനാണ്.

ഭാര്യ: ദിവ്യ (കാഞ്ഞിരോട് തെരു). മക്കൾ: അനുസ്മൃത്, അപൂർവ് (കേന്ദ്രീയ വിദ്യാലയം കണ്ണൂർ). സഹോദരങ്ങൾ: മധു, മനോജ് (ചാല), ഉഷ (ചാവശ്ശേരി), ഉമ (കൂത്തുപറമ്പ്).

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - soldier collapsed and died During parade
Next Story