ആശുപത്രിയിൽ റൗണ്ട്സിനിടെ ഡോക്ടർ കുഴഞ്ഞുവീണു മരിച്ചു
text_fieldsഡോ. എസ്.വി. അൻസാരി
കണ്ണൂർ: ആശുപത്രിയിൽ രോഗികളെ പരിശോധിക്കുന്നതിനിടെ ഡോക്ടർ കുഴഞ്ഞുവീണു മരിച്ചു. ജില്ലയിലെ പ്രശസ്ത ശിശുരോഗ വിദഗ്ധനും മെഡ് ക്ലിനിക് ഉടമയുമായ കക്കാട് കോർജാൻ സ്കൂളിന് സമീപത്തെ 'മിലനി'ൽ ഡോ. എസ്.വി. അൻസാരിയാണ് (59) മരിച്ചത്.
വ്യാഴാഴ്ച രാവിലെ രോഗികളെ പരിശോധിക്കുന്നതിനിടെ സ്വകാര്യ ആശുപത്രിയിൽ വെച്ച് കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ അത്യാഹിത വിഭാഗത്തിലെത്തിച്ചെങ്കിലും മരിച്ചു. ഹൃദയാഘാതമാണ് മരണകാരണമെന്ന് ഡോക്ടർമാർ അറിയിച്ചു.
പരേതരായ പിഡിയാട്രിക് ഡോക്ടറും റഷീദ് ക്ലിനിക് ഉടമയുമായ ഡോ. എ.കെ. കാദർകുഞ്ഞ്, സീരേ വീട്ടിൽ കുഞ്ഞാമിന ദമ്പതികളുടെ മകനാണ്. ഭാര്യ: ഡോ. സവിത അൻസാരി. മക്കൾ: ഡോ. ജസീം അൻസാരി (ബംഗളൂരു), ഡോ. ഹൈബ അൻസാരി (കൊല്ലം). മരുമക്കൾ: ഫഹദ്, ഡോ. ഷമീന. സഹോദരങ്ങൾ: ഡോ. ഹാരിസ്, ഡോ. അഷറഫ്, റഷീദ, ജമീല.

