രോഗിയുമായി പോകവെ ഹൃദയാഘാതം; ഡ്രൈവർ മരിച്ചു
text_fieldsപി. രമണൻ
മണ്ണഞ്ചേരി: രോഗിയുമായി പോകുകയായിരുന്ന ഓട്ടോറിക്ഷ ഡ്രൈവർ ഹൃദയാഘാതത്തെത്തുടർന്ന് മരിച്ചു.
മണ്ണഞ്ചേരി പഞ്ചായത്ത് 13ാം വാർഡ് കാട്ടുങ്കൽ വീട്ടിൽ പുരുഷെൻറ മകൻ പി. രമണനാണ് (56) മരിച്ചത്. വെള്ളിയാഴ്ച രാവിലെ 10.30ന് പാതിരപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് രോഗിയുമായി പോകുന്നതിനിടെ തലചുറ്റൽ അനുഭവപ്പെടുകയും ചെട്ടികാട് താലൂക്ക് ആശുപത്രിയിലെത്തിച്ച് പ്രാഥമിക ചികിത്സക്കുശേഷം കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു.
ഇവിടെ ചികിത്സയിലിരിക്കേ വൈകുന്നേരം നാലോടെ മരിക്കുകയായിരുന്നു. ഭാര്യ: സിന്ധു. മക്കൾ: ചിന്നു, വിഷ്ണു. മരുമകൻ: ശ്രീരാജ്. സംസ്കാരം ശനിയാഴ്ച ഉച്ചക്കുശേഷം വീട്ടുവളപ്പിൽ.

