Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

അയ്യപ്പ ഭക്തരുടെ കാറിടിച്ച് താഴ്ചയിലേക്ക് വീണു; പ്രഭാതസവാരിക്കിറങ്ങിയ സുഹൃത്തുക്കൾ മരിച്ചു

text_fields
bookmark_border
The car in which the Ayyappa devotees were traveling crashed and fell down; Two people died
cancel

തിരുവനന്തപുരം: അയ്യപ്പ ഭക്തരുടെ കാറിടിച്ച് താഴ്ചയിലേക്ക് വീണ സുഹൃത്തുക്കൾ മരിച്ചു. പേരൂര്‍ക്കടയിലാണ് സംഭവം. ബേക്കറി കട ഉടമ ഹരിദാസ്, സുഹൃത്ത് വിജയൻ എന്നിവരാണ് മരിച്ചത്.

ആന്ധ്രപ്രദേശിൽ നിന്നുള്ള ശബരിമല തീര്‍ത്ഥാടകരുടെ വാഹനമാണ് അപകടത്തിൽപ്പെട്ടത്. പ്രഭാതസവാരിക്ക് ഇറങ്ങിയ ഹരിദാസും വിജയനും ഇടിയുടെ ആഘാതത്തിൽ റോഡിന് സമീപത്തെ താഴ്ചയിലേക്ക് വീണു.

വാഹനം നിയന്ത്രണം വിട്ട് സമീപത്തെ മരത്തിൽ ഇടിച്ചുനിന്നു. സംഭവമറിഞ്ഞ് ഓടിയെത്തിയ നാട്ടുകാര്‍ കാറിലുണ്ടായിരുന്നവരെ രക്ഷിച്ച് ആശുപത്രിയിലാക്കി. അപകടം അറിഞ്ഞ് രക്ഷാപ്രവർത്തനത്തിനെത്തിയ നാട്ടുകാർ എന്നാൽ ഹരിദാസനും വിജയനും പരിക്കേറ്റ് കിടക്കുന്ന കാര്യം അറിഞ്ഞിരുന്നില്ല.

പിന്നീട് ഏറെ വൈകിയാണ് സമീപത്തെ കുഴിയിൽ രണ്ട് പേര്‍ കിടക്കുന്നത് ശ്രദ്ധയിൽപ്പെട്ടത്. ഇവരെ ഉടനെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും വൈകിപ്പോയി. രണ്ട് പേരും ആശുപത്രിയിലെത്തും മുൻപ് തന്നെ മരണമടഞ്ഞു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - The car in which the Ayyappa devotees were traveling crashed and fell down; Two people died
Next Story