ഫോട്ടോ എടുക്കുന്നതിനിടെ പുഴയില്‍ വീണ് നവദമ്പതികളെ കാണാതായി
text_fieldsസിദ്ദിഖ്, നൗഫി
തിരുവനന്തപുരം: പാറപ്പുറത്തുകയറി ഫോട്ടോ എടുക്കുന്നതിനിടെ നവദമ്പതികൾ കാല്‍വഴുതി പുഴയില്‍ വീണ് കാണാതായി. ഇവർക്കൊപ്പം പുഴയിൽ വീണ ബന്ധുവായ യുവാവ് മരിച്ചു. കടയ്ക്കല്‍ കുമ്മിള്‍ സ്വദേശി സിദ്ദിഖ്, ഭാര്യ നൗഫി എന്നിവരാണ് പുഴയില്‍ വീണത്. ഇവരെ കണ്ടെത്താനുള്ള തെരച്ചില്‍ തുടരുകയാണ്. ഇവർക്കൊപ്പം പുഴയിലേക്ക് വീണ ബന്ധുവായ അൻസിലിനെ കരയ്ക്ക് എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പൊലീസും ഫയര്‍ഫോഴ്‌സും നീന്തല്‍ വിദഗ്ദരും സ്ഥലത്തെത്തിയിട്ടുണ്ട്. അഞ്ചു ദിവസം മുമ്പായിരുന്നു ഇവരുടെ വിവാഹം.
പള്ളിക്കലുള്ള ബന്ധുവിെൻറ വീട്ടില്‍ വിരുന്നിന് എത്തിയപ്പോഴാണ് അപകടമുണ്ടായത്. ബന്ധുക്കള്‍ക്കൊപ്പം പുഴവക്കിലെത്തിയ സിദ്ദിഖും നൗഫിയും പാറക്കൂട്ടം നിറഞ്ഞ ഭാഗത്തുനിന്ന് ഫോട്ടോ എടുക്കുകയായിരുന്നു. ഇതിനിടെ നവദമ്പതികളും ബന്ധുവായ അന്‍സിലും കാല്‍വഴുതി പുഴയിലേക്കു വീഴുകയായിരുന്നു.

