കാർ ഒഴുക്കിൽപെട്ടു; ഡ്രൈവർക്ക് ദാരുണാന്ത്യം
text_fieldsജസ്റ്റിൻ ജോയ്
കോട്ടയം: നെടുമ്പാശ്ശേരി വിമാനത്താവളത്തിൽനിന്ന് യാത്രക്കാരനെ വീട്ടിലെത്തിച്ച് മടങ്ങിയ കാർ ഒഴുക്കിൽപെട്ട് ഡ്രൈവർക്ക് ദാരുണാന്ത്യം. അങ്കമാലി അയ്യമ്പുഴ കണക്കനാംപാറ ആട്ടോക്കാരൻ വീട്ടിൽ പരേതനായ ജോയിയുടെ മകൻ ജസ്റ്റിൻ ജോയാണ് (26) മണർകാട് വെള്ളത്തിൽ മുങ്ങിമരിച്ചത്.
അപകടം നടന്ന് പന്ത്രണ്ട് മണിക്കൂറിന് ശേഷമാണ് കാർ വീണ സ്ഥലത്തിന് മുപ്പതു മീറ്റർ അകലെ പാടത്ത് മൃതദേഹം കണ്ടെത്തിയത്.
നെടുമ്പാശ്ശേരി വിമാനത്താവളത്തിലെ ടാക്സി ഡ്രൈവറാണ് ജസ്റ്റിൻ. ഞായറാഴ്ച പുലർച്ച ഒരുമണിയോടെ പാലമുറി ഷാപ്പിനുസമീപമാണ് അപകടം നടന്നത്. വിമാനത്താവളത്തിൽനിന്നുള്ള യാത്രക്കാരനെ പത്തനംതിട്ട മല്ലപ്പള്ളിയിലെത്തിച്ചശേഷം മടങ്ങുകയായിരുന്നു.
പാലമുറിക്ക് സമീപം റോഡിൽ വെള്ളം കയറിയ ഭാഗത്തുെവച്ച് ജസ്റ്റിെൻറ കാർ ഓഫായി. തുടർന്ന് കയർകെട്ടി കാർ വലിച്ചു കയറ്റാൻ ശ്രമിക്കുന്നതിനിടെ ജസ്റ്റിൻ കാറിനൊപ്പം വെള്ളൂർ തോട്ടിലേക്ക് വീഴുകയായിരുന്നു.
രാത്രി രക്ഷാപ്രവർത്തനം സാധ്യമായില്ല. മാതാവ്: ലീല. സഹോദരങ്ങൾ: ജൂലി, അഖിൽ. അവിവാഹിതനാണ്.

