Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഭാര്യയോടൊപ്പം പോകവേ സ്കൂട്ടറിൽ ബസ്സിടിച്ച് വയോധികന് ദാരുണാന്ത്യം
text_fieldsbookmark_border
അഞ്ചരക്കണ്ടി: ഭാര്യയോടൊപ്പം സ്കൂട്ടറിൽ പോകവേ ബസ്സിടിച്ച് വേയാധികന് ദാരുണാന്ത്യം. മാച്ചേരി അയ്യപ്പൻ മല വിവേക് നിവാസിൽ വിനോദൻ (65) ആണ് ഭാര്യയുടെ കൺമുന്നിൽ മരിച്ചത്. ശനിയാഴ്ച രാവിലെ 9.30ന് വണ്ടിക്കാരൻപീടിക ആലിൻകീഴിന് സമീപത്തായിരുന്നു അപകടം.
അഞ്ചരക്കണ്ടി ഭാഗത്തേക്ക് പോവുന്ന സ്വകാര്യ ബസ്, വിനോദനും ഭാര്യ പ്രമീളയും സഞ്ചരിച്ച സ്കൂട്ടറിനെ മറികടക്കാൻ ശ്രമിക്കവെ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ തെറിച്ച് വീണ വിനോദെൻറ ദേഹത്ത് ബസിെൻറ പിൻവശത്തെ ടയർ കയറിയിറങ്ങി. സംഭവ സ്ഥലത്ത് തന്നെ മരണപ്പെടുകയായിരുന്നു. ഭാര്യ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. ചക്കരക്കല്ല് പോലീസ് സ്ഥലത്തെത്തി.
മക്കൾ: സൗമ്യ, ശ്രുതി. മരുമക്കൾ: മനോജ്, വിനീഷ് (ഇരുവരും വളയം). സഹോദരങ്ങൾ: ബീന (ചെറുകുന്ന്). നീന (ചാല), പരേതനായ വിവേക്.
Next Story

