Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സുന്ദരനായവനേ.... ഹലാൽ ലവ്​ സ്​റ്റോറിയിലെ ആദ്യ ഗാനം പുറത്തുവിട്ടു VIDEO

text_fields
bookmark_border
സുന്ദരനായവനേ.... ഹലാൽ ലവ്​ സ്​റ്റോറിയിലെ ആദ്യ ഗാനം പുറത്തുവിട്ടു VIDEO
cancel

സുഡാനി ഫ്രം നൈജീരിയക്ക്​​ ശേഷം സകരിയ സംവിധാനം ചെയ്യുന്ന ഹലാൽ ലൗ സ്റ്റോറി എന്ന ചിത്രത്തിലെ ആദ്യ ഗാനം പുറത്തുവിട്ടു. സുന്ദരനായവനെ എന്ന്​ തുടങ്ങുന്ന ഗാനം സംഗീതം നൽകി ആലപിച്ചിരിക്കുന്നത്​ ഷഹബാസ്​ അമനാണ്​. മുഹ്​സിൻ പരാരിയുടേതാണ്​ വരികൾ. പപ്പായ ഫിലിംസി​​െൻറ  ബാനറിൻ ആഷിഖ് അബു, ജെസ്ന ആശിം, ഹർഷദ് അലി എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിൽ ഇന്ദ്രജിത്ത് സുകുമാരൻ, ജോജു ജോർജ്ജ്, ശറഫുദ്ദീൻ, ഗ്രേസ്സ് ആന്റണി, സൗബിൻ ശാഹിർ, പാർവതി തിരുവോത്ത് എന്നിവർ മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു. 

മുഹ്സിൻ പരാരി, സകരിയ എന്നിവർ ചേർന്നാണു ഹലാൽ ലവ്​ സ്​​റ്റോറിയുടെ രചന നിർവഹിച്ചിരിക്കുന്നത്. അജയ് മേനോൻ ഛായാഗ്രഹണവും സൈജു ശ്രീധരൻ എഡിറ്റിങ്ങും നിർവഹിക്കുന്ന ചിത്രത്തിൽ ഷഹബാസ് അമൻ, റെക്സ് വിജയൻ, ബിജിപാൽ എന്നിവർ ചേർന്ന് സംഗീതവും ബിജിബാൽ പശ്ചാത്തല സംഗീതവും നിർവഹിക്കുന്നു. 

സിനിമയുടെ കലാസംവിധാനം അനീസ് നാടോടി നിർവഹിച്ചിരിക്കുന്നു. മേക്കപ്പ് കൈകാര്യം ചെയ്തിരിക്കുന്നത് റോണക്‌സ് സേവിയറാണു. പിആർഒ - ആതിര ദിൽജിത്ത്​, വസ്ത്രാലങ്കാരം മസ്ഹർ ഹംസ, പ്രൊഡക്ഷൻ കണ്ട്രോളർ - ബെന്നി കട്ടപ്പന, സ്റ്റിൽസ്സ് - രോഹിത്ത് കെ സുരേഷ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ - ദിനിൽ ബാബു, കോ റൈറ്റർ - ആഷിഫ് കക്കോടി, കോ പ്രോഡ്യൂസർസ് - സകരിയ, മുഹ്സിൻ പരാരി, സൈജു ശ്രീധരൻ, അജയ് മേനോൻ -എന്നിവരാണു മറ്റു പ്രധാന അണിയറ പ്രവർത്തകർ.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Sundaranaayavane Lyric Video Halal Love Story-MUSIC NEWS
Next Story