Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range മൂവാണ്ടൻ മാഞ്ചോട്ടിൽ കണ്ടപ്പോ തൊേട്ട...; ബോംബ് കഥയിൽ വിനീത് ശ്രീനിവാസെൻറ പാട്ട് VIDEO
text_fieldsbookmark_border
ഷാഫി സംവിധാനം െചയ്യുന്ന 'ഒരു പഴയ ബോംബ് കഥ'യിലെ വിനീത് ശ്രീനിവാസൻ ആലപിച്ച 'മൂവാണ്ടൻ മാഞ്ചോട്ടിൽ' എന്ന ഗാനം യൂട്യൂബിൽ തരംഗമാവുന്നു. വിനീത് കിളിച്ചുണ്ടൻ മാമ്പഴത്തിൽ ആലപിച്ച ‘കസവിെൻറ തട്ടമിട്ട്’ എന്ന ഗാനം പോലെ ഇൗ ഗാനവും സംഗീതാസ്വാദകർ ഏറ്റെടുത്ത മട്ടാണ്. ബി.കെ ഹരിനാരായണെൻറ വരികൾക്ക് അരുൺ രാജാണ് സംഗീതം നൽകിയിരിക്കുന്നത്.
ടു കൺട്രീസിനും ഷെർലക് ടോംസിനും ശേഷം ഷാഫി സംവിധാനം െചയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘ഒരു പഴയ ബോംബ് കഥ’ അമർ അക്ബർ അന്തോണി, കട്ടപ്പനയിലെ ഹൃതിക് റോഷൻ എന്നീ ചിത്രങ്ങൾക്ക് വിഷ്ണു ഉണ്ണികൃഷ്ണനൊപ്പം രചന നിർവഹിച്ച ബിബിൻ േജാർജാണ് ചിത്രത്തിൽ നായകനായി അരങ്ങേറ്റം കുറിക്കുന്നത്. പ്രയാഗ മാർട്ടിൻ നായികയാവുന്നു. ഹരീഷ് കണാരനും പ്രധാന വേഷത്തിലുണ്ട്.
Next Story
