Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range 126 മണിക്കൂർ നൃത്തംചെയ്ത് നേപ്പാൾ പെൺകുട്ടി ഗിന്നസിലേക്ക്
text_fieldsbookmark_border
കാഠ്മണ്ഡു: 126 മണിക്കൂർ തുടർച്ചയായി നൃത്തം ചെയ്ത് ഗിന്നസ് റെക്കോഡിട്ട് നേപ്പാളി പെൺകുട്ടി. മലയാളിയായ കലാമണ്ഡലം ഹേമലതയുടെ റെക്കോഡാണ് ബന്ദന നേപ്പാൾ തകർത്തത്. കാഠ്മണ്ഡുവിലെ വീട്ടിൽ നടന്ന പരിപാടിയിലാണ് ഈ 18കാരി നൃത്തമാടിയത്.
2011ൽ 123 മണിക്കൂറും 15 മിനിറ്റും തുടർച്ചയായി നൃത്തം ചെയ്ത കലാമണ്ഡലം ഹേമലതയുടെ റെക്കോഡാണ് ബന്ദന പഴങ്കഥയാക്കിയത്. ഇതുസംബന്ധിച്ച് വെള്ളിയാഴ്ച ഗിന്നസ് വേൾഡ് റെക്കോഡ്സിൽനിന്ന് ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചതായി ബന്ദന പറഞ്ഞു.
Next Story
