ബാലഭാസ്കറിന്റെ ഭാര്യ ലക്ഷ്മി ചൊവ്വാഴ്ച ആശുപത്രി വിട്ടേക്കും
text_fieldsതിരുവനന്തപുരം: വാഹനാപകടത്തിൽ പരിക്കേറ്റ് തിരുവനന്തപുരം അനന്തപുരി ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന വയലിനിസ്റ്റ് ബാലഭാസ്കറിെൻറ ഭാര്യ ലക്ഷ്മിയെ ആരോഗ്യനില മെച്ചപ്പെട്ടതിെൻറ അടിസ്ഥാനത്തിൽ ചൊവ്വാഴ്ചയോടെ ഡിസ്ചാർജ് ചെയ്തേക്കും.
ആരോഗ്യം സാധാരണ നിലയിലെത്തുന്നതായി ആശുപത്രി മേധാവി ഡോ. മാർത്താണ്ഡപിള്ള അറിയിച്ചു. ഇപ്പോഴും ഐ.സി.യുവിലാണ്. വെൻറിലേറ്ററിലായിരുന്ന ലക്ഷ്മിയെ കഴിഞ്ഞ എട്ടിനാണ് ഐ.സി.യുവിലേക്ക് മാറ്റിയത്. അതിനുശേഷമാണ് ഭർത്താവിെൻറയും മകളുടെയും വേർപാട് അറിയിച്ചത്. അതിെൻറ ആഘാതത്തിൽനിന്ന് ലക്ഷ്മി ഇതുവരെ മോചിതയായിട്ടില്ല. വാർഡിലേക്ക് മാറ്റാത്തതും അതുകൊണ്ടാണ്. ദീർഘനാളത്തെ തുടർചികിത്സയും കൗൺസലിങ്ങും വേണ്ടിവരും.
അനന്തപുരി ആശുപത്രിയിൽനിന്ന് ബാലഭാസ്കറിെൻറ സുഹൃത്തിെൻറ പാലക്കാെട്ട ആയുർവേദ ആശുപത്രിയിലേക്കാകും കൊണ്ടുപോവുക. ഇവിടെയാകും തുടർചികിത്സ. പരിക്കുകൾ ഭേദപ്പെട്ട് തുടങ്ങിയിട്ടുണ്ട്. കൈമുട്ടുകൾക്കും കാലിനും നടത്തിയ ശസ്ത്രക്രിയകൾ വിജയമായിരുന്നു.
