Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

​തലൈവർ കൂപ്പിട്ടു... പ്രണവിന് സ്വപ്​നസാഫല്യം

text_fields
bookmark_border
​തലൈവർ കൂപ്പിട്ടു... പ്രണവിന് സ്വപ്​നസാഫല്യം
cancel

ആലത്തൂർ: സൂപ്പർ സ്​റ്റാർ രജനികാന്തിനെ കാണണം, അദ്ദേഹത്തിന്​ താൻ വരച്ച ചിത്രം കൈമാറണം... കൈകളില്ലാത്ത പ്രണവി​​െൻറ​ മോഹം തെരിഞ്ച ‘തലൈവർ’ ഒരു തടവൈ സൊല്ലിയതേ ഉള്ളൂ. കുടുംബമടക്കം എല്ലാവരെയും രജനികാന്തി​​െൻറ മുന്നിലെത്തിച്ചു അദ്ദേഹത്തി​​െൻറ ഓഫിസിലുള്ളവർ.

രജനികാന്തി​​െൻറ ചെന്നൈയിലെ വീട്ടിലായിരുന്നു സന്ദർശനം. തിങ്കളാഴ്ച വൈകീട്ട്​ 5.40 മുതൽ 6.10 വരെ അദ്ദേഹത്തോടൊപ്പം ചെലവഴിച്ച പ്രണവ്​ താൻ കാലുകൊണ്ട്​ വരച്ച ചിത്രവും കൈമാറി. നെഹ്റു ട്രോഫി വള്ളംകളിക്ക് മുഖ്യാതിഥിയായി ആലപ്പുഴയിലെത്തിയ ക്രിക്കറ്റ് ഇതിഹാസം സച്ചിനെയും പിന്നീട് മുഖ്യമന്ത്രി പിണറായി വിജയനെയും കാണാൻ സാധിച്ചതിന് പിന്നാലെയാണ് രജനികാന്തിനെ കാണാൻ അവസരം ലഭിച്ചത്. ജന്മനാ കൈകളില്ലാത്ത ആലത്തൂർ സ്വദേശിയായ പ്രണവ് കാലുകൊണ്ട് വരച്ച ചിത്രങ്ങൾ താൻ കാണുന്ന ​പ്രമുഖർ​ക്കെല്ലാം കൈമാറുന്നുണ്ട്.

ചിത്രംവരയിലൂടെ ലഭിച്ച തുക പ്രളയധനസഹായ ഫണ്ടിലേക്ക്​ കൈമാറാനായിരുന്നു മുഖ്യമന്ത്രിയെ സന്ദർശിച്ചത്​. കാണണമെന്ന ആഗ്രഹം സാമൂഹിക മാധ്യമങ്ങളിലൂടെയാണ്​ അറിയിക്കുന്നത്. പിതാവ് ബാലസുബ്രഹ്​മണ്യൻ, മാതാവ് സ്വർണകുമാരി, സഹോദരൻ പ്രവീൺ എന്നിവരാണ് പ്രണവിനൊപ്പം ചെന്നൈയിലെത്തിയത്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - pranav meets rajinikanth
Next Story