Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range സുരേഷ് ഗോപി വീണ്ടും വെള്ളിത്തിരയിലേക്ക്; ചിത്രം തമിഴരസൻ
text_fieldsbookmark_border
നാല് വർഷങ്ങൾക്ക് മുമ്പ് പുറത്തിറങ്ങിയ ‘മൈ ഗോഡ്’ എന്ന ചിത്രത്തിന് ശേഷം അഭിനയ രംഗത്തിന് ഇടവേളയിട്ട പ്രശസ ്ത നടനും രാജ്യസഭാ എം.പിയുമായ സുരേഷ് ഗോപി അഭിനയ രംഗത്തേക്ക് തിരിച്ചു വരുന്നു. വിജയ് ആൻറണി നായകനാകുന്ന ‘തമിഴരശൻ’ എന്ന തമിഴ് ചിത്രമാണ് സുരേഷ് ഗോപിയുടെ വരവിന് കളമൊരുക്കുന്നത്. ബാബു യോഗ്വേശരൻ ആണ് തമിഴരസെൻറ സംവിധാനം നിർവഹിക്കുന്നത്.
2015ൽ പുറത്തിറങ്ങിയ ശങ്കറിെൻറ ‘െഎ’ ആയിരുന്നു സുരേഷ് ഗോപി ചെയ്ത അവസാനത്തെ തമിഴ് ചിത്രം. ഒരു ഡോക്ടറുടെ വേഷത്തിലായിരുന്നു സുരേഷ് ഗോപി എത്തിയത്. ചിത്രത്തിലെ പ്രധാന വില്ലനും അദ്ദേഹമായിരുന്നു. തമിഴരസനിലും ഒരു ഡോക്ടറുടെ വേഷമാണ് അദ്ദേഹത്തിന്. ചിത്രത്തിലെ സുരേഷ് ഗോപിയുടെ ലുക്ക് അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടു. രമ്യാ നമ്പീശനാണ് ചിത്രത്തില്‍ നായികയായി എത്തുക.
Next Story
