Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

2.0 ജനുവരി 25ന് പതിനായിരം സ്ക്രീനുകളിലെത്തും

text_fields
bookmark_border
2.0
cancel

രജനി-ശങ്കര്‍-അക്ഷയ് കൂട്ടുകെട്ടില്‍ എത്തുന്ന ബ്രഹ്മാണ്ഡ ചിത്രം '2.0' വിന്‍റെ റിലീസ് തിയതി പ്രഖ്യാപിച്ചു. ജനുവരി 25ന് പതിനായിരം സ്ക്രീനുകൾ ചിത്രം റിലീസ് ചെയ്യും. തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിൽ ചിത്രം ആദ്യദിനം തന്നെ തിയറ്ററുകളിലെത്തും. ഇന്ത്യൻ റിലീസിന് ശേഷമാകും വിദേശ ഭാഷകളിൽ ചിത്രം പുറത്തിറങ്ങുക. 

ആമി ജാക്സണാണ് ചിത്രത്തിലെ നായിക. രജനീകാന്തിന്‍റെ വില്ലനായാണ് അക്ഷയ് കുമാറെത്തുന്നത്. തിന്മക്ക് വേണ്ടി പരീക്ഷണം നടത്തുന്ന ഡോ: റിച്ചാര്‍ഡ് എന്ന അരക്കിറുക്കന്‍ ശാസ്ത്രജ്ഞന്‍റെ വേഷമാണ് അദ്ദേഹത്തിന്‍റേത്. രജനീകാന്ത് ഡോ. വസീഗരനെ അവതരിപ്പിക്കുന്നു. 
ത്രീഡിയില്‍ ഒരുങ്ങുന്ന ചിത്രത്തിന് ആക്ഷൻ കൊറിയോഗ്രാഫി ചെയ്യുന്നത് കെന്നി ബേറ്റ്‌സാണ്. ട്രാന്‍സ്‌ഫോമേഴ്‌സിലെ  സംഘട്ടനരംഗങ്ങള്‍ക്ക് മേല്‍നോട്ടം വഹിച്ചത് കെന്നിയായിരുന്നു. 
 

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Rajinikanth’s 2.0 to release on 25th January-Movie News
Next Story