Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

96ന്‍റെ നിർമാതാവിന് നടികർ സംഘത്തിന്‍റെ റെഡ് കാർഡ്

text_fields
bookmark_border
tamil-movie-96
cancel

അഭിനേതാക്കൾക്ക് പ്രതിഫലം നൽകിയില്ലെന്ന് ആരോപിച്ച് 96 ന്‍റെ നിർമാതാവ് നന്ദഗോപാലിന് നടികർ സംഘത്തിന്‍റെ റെഡ് കാർഡ്. സിനിമ റിലീസ് ആയതിന് ശേഷവും നടി നടന്മാര്‍ക്ക് ശമ്പളം നല്‍കിയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി.

96 ലെ നായകൻ വിജയ് സേതുപതിക്കും ശമ്പളത്തിന്‍റെ ഒരു പങ്ക് ലഭിച്ചിട്ടില്ല എന്നും വിവരമുണ്ട്. തമിഴിലെ മുന്‍നിര വിതരണ കമ്പനിയായ മഡ്രാസ് എന്‍റര്‍പ്രൈസേഴ്സിന്‍റെ ഉടമയാണ് നന്ദഗോപാല്‍. വിക്രം പ്രഭുവിന്‍റെ വീര ശിവാജി, വിശാല്‍ നായകനായ കത്തി സണ്ടൈ എന്നിങ്ങനെ നിരവധി ഹിറ്റ് സിനിമകളുടെ നിര്‍മ്മാതാവ് കൂടിയാണ് അദ്ദേഹം.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Nadigar Sangam issues red card to 96 producer-Movie News
Next Story