2.O യുടെ പുതിയ പോസ്റ്റർ പുറത്ത്
text_fieldsരജനി-ശങ്കര്‍-അക്ഷയ് കൂട്ടുകെട്ടില്‍ എത്തുന്ന ബ്രഹ്മാണ്ഡ ചിത്രം 'യന്തിരൻ 2.O' യിലെ പുതിയ പോസ്റ്റർ പുറത്തിറങ്ങി. രജനീകാന്ത്, അക്ഷയ് കുമാർ, ആമി ജാക്സൺ എന്നിവരാണ് പോസ്റ്ററിലുള്ളത്. നേരത്തെ ചിത്രത്തിന്‍റെ മേക്കിങ് വിഡിയോ പുറത്തിറങ്ങിയിരുന്നു.
ഇതിനിടെ ശങ്കര്‍, രജനീകാന്ത്, അക്ഷയ് കുമാര്‍, ആമി ജാക്സൺ എന്നിവർ ചിത്രത്തിെൻറ ഓഡിയോ ലോഞ്ചിനായി ദുബൈയിലത്തി. ദുബൈ ബുര്‍ജുല്‍ അറബിെൻറ നെറുകയിലെ ഹെലിപ്പാഡിലേക്ക് ഹെലികോപ്റ്ററിൽ വന്നിറങ്ങിയ താരങ്ങൾ മാധ്യമങ്ങളെ കാണുകയും മ്യൂസിക് ലോഞ്ചിന് അവരെയും ക്ഷണിക്കുകയും ചെയ്തു. ഇന്ത്യന്‍ സിനിമയെ ആഗോളതലത്തില്‍ അടയാളപ്പെടുത്തുന്ന സിനിമയായിരിക്കും 2.0 എന്ന് രജനീകാന്ത് പറഞ്ഞു.

സിനിമയിലെ മൂന്ന് ഗാനങ്ങളില്‍ രണ്ടെണ്ണം ഇന്ന് ദുബൈയിൽ പുറത്തിറക്കും. ദുബൈയിലെ ബുര്‍ജ് പാര്‍ക്കില്‍ എ.ആര്‍ റഹ്മാന്‍റെ ലൈവ് പെര്‍ഫോമന്‍സോടെയാണ് ഗാനങ്ങള്‍ പുറത്തിറക്കുക. സംഗീതത്തിനൊപ്പം നായിക ആമി ജാക്സന്‍ ചുവടുവെക്കും. ആറ് കോടി ഡോളര്‍ അഥവാ 385 കോടി രൂപ ചെലവില്‍ നിര്‍മിക്കുന്ന സിനിമ ജനുവരിയിലാണ് തിയേറ്ററുകളിലെത്തുക.
രജനീകാന്തിന്‍റെ വില്ലനായാണ് അക്ഷയ് കുമാറെത്തുന്നത്. തിന്മക്ക് വേണ്ടി പരീക്ഷണം നടത്തുന്ന ഡോ. റിച്ചാര്‍ഡ് എന്ന അരക്കിറുക്കന്‍ ശാസ്ത്രജ്ഞന്‍റെ വേഷമാണ് അദ്ദേഹത്തിന്‍റേത്. രജനീകാന്ത് ഡോ. വസീഗരനെ അവതരിപ്പിക്കുന്നു.
ത്രീഡിയില്‍ ഒരുങ്ങുന്ന ചിത്രത്തിന് ആക്ഷൻ കൊറിയോഗ്രാഫി ചെയ്യുന്നത് കെന്നി ബേറ്റ്‌സാണ്. ട്രാന്‍സ്‌ഫോമേഴ്‌സിലെ സംഘട്ടനരംഗങ്ങള്‍ക്ക് മേല്‍നോട്ടം വഹിച്ചത് കെന്നിയായിരുന്നു.
Dubai from the top https://t.co/qruEMXNJUM
— A.R.Rahman (@arrahman) October 26, 2017
