റഷ്യൻ ചലച്ചിത്രമേളയിൽ സുഡാനിക്ക് പ്രേക്ഷക പുരസ്കാരം
text_fieldsസകരിയ സംവിധാനം ചെയ്ത സുഡാനി ഫ്രം നൈജീരിയക്ക് റഷ്യയില്‍ നടന്ന അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലില്‍ അംഗീകാരം. പ്രേക്ഷകർ തെരഞ്ഞെടുത്ത മികച്ച ചിത്രമെന്ന അംഗീകാരമാണ് ചിത്രം നേടിയത്. റഷ്യയില്‍ നടന്ന ഹീറോ ആന്‍റ് ടൈം അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലിലാണ് ചിത്രത്തിന് പുരസ്കാരം ലഭിച്ചത്.
22മത് ഷാങ് ഹായ് അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലിലേക്കും ചിത്രം തെരഞ്ഞെടുത്തിരുന്നു. കാൻ ഫിലിം ഫെസ്റ്റിവൽ അടക്കം നിരവധി ചലച്ചിത്ര മേളകളിൽ സുഡാനി പ്രദർശിപ്പിച്ചിരുന്നു. 49മത് സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങളിൽ അഞ്ചെണ്ണം സുഡാനിക്ക് ലഭിച്ചിട്ടുണ്ട്. സൗബിൻ ഷാഹിർ മികച്ച നടനായും സക്കരിയ മികച്ച നവാഗത സംവിധായകനായും തെരഞ്ഞെടുക്കപ്പെട്ടു.
23മത് രാജ്യാന്തര ചലച്ചിത്രമേളയിൽ മികച്ച ചിത്രത്തിനുള്ള പുരസ്കാരം സുഡാനിക്കായിരുന്നു. നവാഗത സംവിധായകനുള്ള അരവിന്ദൻ പുരസ്കാരം സക്കരിയ സ്വന്തമാക്കിയിരുന്നു.
