ആരാധകനെ തല്ലി തെലുങ്ക് നടൻ എൻ. ബാലകൃഷ്ണ വീണ്ടും വിവാദത്തിൽ
text_fieldsഅനന്തപുർ: ദക്ഷണിണേന്ത്യൻ താരവും തെലുങ്കു ദേശം പാർട്ടി നേതാവുമായ നന്ദമുരി ബാകൃഷ്ണ ആരാധകനെ തല്ലി വീണ്ടും വിവാദത്തിൽ. അനന്തപുർ ജില്ലയിൽ പ്രചരണത്തിനെത്തിയ താരത്തെ കാണാൻ തിരക്കുകൂട്ടിയ ആരാധകരിൽ ഒരാളെ ബാലകൃഷ്ണ മർദിക്കുന്ന ദൃശ്യം സോഷ്യൽ മീഡയയിൽ വൈറലാവുകയാണ്. തിരക്കിനിടെ താരത്തെ ഉന്തിയ ആരാധകനെ ബാലകൃഷ്ണ കൈനീട്ടിയടിക്കുകയായിരുന്നു. 57 കാരനായ ബാലകൃഷ്ണ ഇതിനു മുമ്പ് പലതവണ ആരാധകരെ തല്ലി വിവാദത്തിലായിട്ടുണ്ട്.
കഴിഞ്ഞ ആഗസ്റ്റിൽ ആന്ധ്രാപ്രദേശിലെ നന്ദ്യാലിൽ നടന്ന പൊതുചടങ്ങിനിടെ ആരാധകനെ മർദിച്ചതും വിവാദമായിരുന്നു. ഇൗ സംഭവത്തിെൻറ ദൃശ്യങ്ങളും സോഷ്യൽ മീഡയയിൽ വൈറലായിരുന്നു. ആരാധകര്‍ സെല്‍ഫിയെടുക്കാന്‍ ശ്രമിക്കുന്നതിനിടെ അവരിലൊരാള്‍ അബദ്ധത്തില്‍ ബാലകൃഷ്ണയുടെ ദേഹത്തേക്ക് വീണതോടെ താരം അയാളെ മർദിക്കുകയും പിടിച്ച് തള്ളുകയുമായിരുന്നു. ‘ജയ് സിൻഹ’ എന്ന സിനിമയുടെ സെറ്റിൽ ഷൂ ലേസ് കെട്ടുന്നതിനിടെ സഹായിയെയും ബാലകൃഷ്ണ മർദിച്ചിരുന്നു.
മുന്‍ മുഖ്യമന്ത്രിയും ദക്ഷിണേന്ത്യന്‍ താരരാജാവുമായ എന്‍.ടി രാമറാവു (എന്‍.ടി.ആര്) വിെൻറ മകനായ ബാലകൃഷ്ണ ആരാധകര്‍ക്കിടയില്‍ 'ബാലയ്യ' എന്നാണ് അറിയപ്പെടുന്നത്.
2002ൽ നിര്‍മ്മാതാവുമായുണ്ടായ തര്‍ക്കത്തിനിടെ ബാലകൃഷ്ണ അയാളെ വെടിവച്ചുവെന്നും ആരോപണം ഉയര്‍ന്നിട്ടുണ്ട്.
