Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range സീരിയൽ നടൻ ഹരികുമാരൻ തമ്പി അന്തരിച്ചു
text_fieldsbookmark_border
തിരുവനന്തപുരം: സീരിയൽ -സിനിമ നടൻ വട്ടിയൂർക്കാവ് വലിയവീട് ലെയിൻ ഗൗരിനന്ദനത്തിൽ ഹരികുമാരൻ തമ്പി (56) നിര്യാതനായി. കരൾ രോഗത്തെതുടർന്ന് ഏറെനാളായി ചികിത്സയിലായിരുന്നു. ചൊവ്വാഴ്ച വൈകീട്ട് അഞ്ചരയോടെ മെഡിക്കൽ കോളജ് ആശുപത്രിയിലാണ് മരണം.
നാടകരംഗത്തിൽനിന്നാണ് ഹരികുമാരൻ തമ്പി സിനിമയിലും സീരിയൽ രംഗത്തും എത്തിയത്. ഇന്ദുമുഖി ചന്ദ്രമതി, സ്ത്രീധനം, ബാലഗണപതി, സ്ത്രീധനം തുടങ്ങിയ സീരിയലുകളിൽ അഭിനയിച്ചു. തേജാഭായി, ദലമർമ്മരങ്ങൾ, കണിച്ചുകുളങ്ങരയിൽ സി.ബി.ഐ തുടങ്ങിയ സിനിമകളിലും അഭിനയിച്ചു. സംസ്കാരം ശാന്തികവാടത്തിൽ നടന്നു. ഭാര്യ: സുഷമ. എം.എ വിദ്യാർഥിനിയായ മകൾ ഗൗരി തമ്പി ഏക മകളാണ്.
Next Story
