Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മാധവൻ നമ്പി നാരായണനാകുന്ന ചിത്രത്തിന്‍റെ ടൈറ്റിൽ പുറത്ത്

text_fields
bookmark_border
R madhvan Rocketry
cancel

നമ്പി നാരായണന്‍റെ ജീവിതം ആസ്പദമാക്കി ഒരുക്കുന്ന ചിത്രത്തിന് റോക്കെട്രി–ദ് നമ്പി എഫക്ട് എന്ന് പേരിട്ടു. സിനിമയില്‍ നമ്പി നാരായണനായി വേഷമിടുന്ന മാധവൻ തന്നെയാണ് ചിത്രത്തിന്‍റെ വിവരങ്ങൾ ട്വീറ്റ് ചെയ്തത്. സിനിമയുടെ ടീസർ 31ന് റിലീസ് ചെയ്യും.

ഈ ലോകത്ത് എത്രയോ വ്യക്തികളുടെ കഥകളുണ്ട്. അതില്‍ ചിലതെല്ലാം നിങ്ങള്‍ കേട്ടിരിക്കാം. ചിലത് നിങ്ങള്‍ അറിഞ്ഞിട്ട് പോലുമുണ്ടാകില്ല. എന്നാല്‍ ചില കഥകള്‍ കേള്‍ക്കാതെ ഇരിക്കുകയെന്നാല്‍ നിങ്ങളുടെ രാജ്യത്തേക്കുറിച്ച് വളരെ കുറച്ചേ നിങ്ങള്‍ക്ക് അറിയുകയുള്ളൂ എന്നാണ് അര്‍ഥം. നമ്പി നാരായണന്റെ കഥ അത്തരത്തില്‍ ഒന്നാണ്. അദ്ദേഹത്തിന്റെ കഥ നിങ്ങള്‍ കേട്ടാല്‍, ആ നേട്ടങ്ങളെക്കുറിച്ച് അറിഞ്ഞാല്‍, നിശബ്ദനാവാന്‍ നിങ്ങള്‍ക്ക് കഴിയില്ലെന്ന് ഞാന്‍ പറയുന്നു. റോക്കട്രി: ദ് നമ്പി ഇഫക്ട്. ഇതേക്കുറിച്ച് അറിയാത്തവര്‍ അറിയട്ടെ. അറിയുമെന്ന് കരുതുന്നവര്‍ക്ക് ഇതൊരു തിരിച്ചറിവായിരിക്കും. രാവിലെ 11.33ന് ഒക്ടോബര്‍ 31ന് ടീസര്‍ എത്തും.

-മാധവൻ

നമ്പി നാരായണന്‍ രചിച്ച 'റെഡി ടു ഫയര്‍: ഹൗ ഇന്ത്യ ആന്‍റ് ഐ സര്‍വൈവ്ഡ് ദ് ഐ.എസ്.ആര്‍.ഒ സ്‌പൈ കേസ്' എന്ന പുസ്തകത്തെ ആസ്പദമാക്കിയാണ് സിനിമ. ആനന്ദ് മഹാദേവനാണ് ചിത്രമൊരുക്കുന്നത്. തമിഴ്, ഹിന്ദി, തെലുങ്ക് ഭാഷകളിലാണ് ചിത്രം പുറത്തിറങ്ങുന്നത്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Rocketry The Nambi Effect-Movie News
Next Story