കാണൂ, ഞങ്ങടെ ഹൃദയത്തുണ്ട്
text_fieldsമാധ്യമങ്ങളിൽനിന്ന് കുഞ്ഞുങ്ങളെ ഒളിച്ചുവെക്കുന്നത് ബോളിവുഡിെൻറ പതിവുശീലങ് ങളിെലാന്നാണ്. അഭിഷേക്-ഐശ്വര്യ ദമ്പതികളുടെ കുഞ്ഞിനെ പുറംേലാകം കണ്ടത് ഏറെ കാലങ് ങൾക്കു ശേഷമാണ്. എന്നാൽ, ഇന്ത്യയിലെ ഏറ്റവും പ്രശസ്തനായ കൊമേഡിയൻ കപിൽ ശർമയും പത്നി ജിന്നി ഛത്രത്തും ആ പതിവ് തെറ്റിച്ചിരിക്കുകയാണ്. പിറന്ന നാളിലേതെന്ന് കരുതുന്നതടക്കമുള്ള ചിത്രങ്ങൾ സമൂഹ മാധ്യമമായ ഇൻസ്റ്റഗ്രാം വഴിയാണ് പുറത്തുവിട്ടത്.
അനൈറ ശർമ എന്നാണ് കുഞ്ഞിന് പേരിട്ടിരിക്കുന്നത്. ‘കാണൂ ഞങ്ങടെ ഹൃദയത്തുണ്ട്...’ എന്ന അടിക്കുറിപ്പോടെയാണ് കുഞ്ഞിെൻറ ചിത്രം ഷെയർ ചെയ്തിരിക്കുന്നത്. ഡിസംബർ 10നാണ് വീട്ടിലെ പുതിയ അതിഥിയായി അനൈറ എത്തിയത്. കപിൽ ശർമയുടെ അമ്മ ജനക് റാണിയുടെ പിറന്നാൾ ദിനത്തിൽ കുഞ്ഞിനൊപ്പമുള്ള ചിത്രങ്ങളും ഷെയർ ചെയ്തിട്ടുണ്ട്. ആരാധകർ കുഞ്ഞിെൻറ ചിത്രങ്ങളെ ഏറ്റെടുത്തെന്നതിന് തെളിവാണ് എണ്ണമറ്റ ലൈക്കും ഷെയറും.
