Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ദുൽഖർ-അനൂപ് സത്യൻ സിനിമയുടെ ചിത്രീകരണം പൂർത്തിയായി

text_fields
bookmark_border
dulkar-kalyani
cancel

ദുൽഖർ സൽമാൻ നായകനായി അനൂപ് സത്യൻ സംവിധാനം ചെയ്യുന്ന സിനിമയുടെ ചിത്രീകരണം പൂർത്തിയായി. പേരിടാത്ത ചിത്രത്തിൽ ദുൽഖറിനെ കൂടാതെ കല്യാണി പ്രിയദർശൻ, സുരേഷ് ഗോപി, ശോഭന, ഉർവശി എന്നിവരാണ് പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നത്.

ദുൽഖർ പ്രൊഡക്ഷൻസിന്‍റെ ബാനറിൽ എം സ്റ്റാർ ഫിലിംസും വേഫെറർ ഫിലിംസും സംയുക്തമായാണ് ചിത്രം നിർമിക്കുന്നത്. വേഫെറർ ഫിലിംസിന്‍റെ മൂന്നാമത്തെയും അനൂപ് സത്യന്‍റെ ആദ്യത്തെയും ചിത്രം കൂടിയാണിത്.

ചെന്നൈയിൽ താമസിക്കുന്ന രണ്ടു പേരുടെ കഥയാണ് പ്രമേയം, തമാശക്ക് പ്രധാന്യം നൽകിയുള്ള കുടുംബ ചിത്രത്തിന് അനൂപ് സത്യൻ തന്നെയാണ് തിരക്കഥ എഴുതിയത്. സന്തോഷ് വർമ ഗാനരചന നിർവഹിച്ച ചിത്രത്തിന് അൽഫോൺസ് ജോസഫ് സംഗീതം നൽകുന്നു. മുകേഷ് മുരളീധരനാണ് ഛായാഗ്രഹണം.

13 വർഷങ്ങൾക്ക് സുരേഷ് ഗോപി-ശോഭന ജോടി ഒന്നിക്കുന്നു എന്നതാണ് മറ്റൊരു പ്രത്യേകത. 2005ൽ റിലീസ് ആയ മകൾക്ക് എന്ന ചിത്രത്തിലാണ് സുരേഷ് ഗോപിയും ശോഭനയും അവസാനമായി ഒന്നിച്ചത്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Dulquer Salmaan-Anoop Sathyan New Film Shooting Over -Moviea News
Next Story