Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

താൻ വിവാഹം കഴിച്ചിട്ടില്ല; എന്തിന് തെറ്റായ വാർത്ത പ്രചരിപ്പിക്കുന്നു -അൻസിബ

text_fields
bookmark_border
ansiba
cancel

ഫേസ്ബുക്കിൽ പ്രചരിക്കുന്ന വിവാഹ വാർത്തക്കെതിരെ പ്രതികരണവുമായി നടി അൻസിബ ഹസൻ. താൻ വിവാഹം കഴിച്ചിട്ടില്ലെന്നും ഉടനെ വിവാഹം കഴിക്കാൻ സാധ്യതയുമില്ലെന്ന് അൻസിബ ഫേസ്ബുക്ക് ലൈവിലൂടെ പറഞ്ഞു. 


സെലിബ്രിറ്റി എന്നതിനപ്പുറത്ത് താനും ഒരു സാധാരണ പെൺകുട്ടിയാണ്. ഇത്തരത്തിലൊരു വാര്‍ത്ത ഒരു പെൺകുട്ടിയുടെ ജീവിതം എത്രമാത്രം തകര്‍ക്കുമെന്ന് ആലോചിക്കാതെയാണ് പലരും അത് പ്രചരിപ്പിക്കുന്നത്. എന്തിനാണ് ഇത്തരത്തിലൊരു തെറ്റായ വാര്‍ത്ത പ്രചരിപ്പിക്കുന്നതെന്ന് അറിയില്ലെന്നും അൻസിബ കൂട്ടിച്ചേർത്തു. 

വര്‍ഷങ്ങള്‍ക്ക് മുമ്പ് താൻ അഭിനയിച്ച 'ലൗ മേറ്റ്‌സ്' എന്ന ഹ്രസ്വചിത്രത്തിന്‍റെ ഒരു സീനെടുത്താണ് അത് വിവാഹ ഫോട്ടോയാക്കിയാണ് സോഷ്യൽ മീഡിയയിൽ പ്രചരിച്ചത്. മുസ്ലീമായ അന്‍സിബ ഹിന്ദുവിനെ വിവാഹം കഴിച്ചതിനെ അനുകൂലിച്ചും പ്രതികൂലിച്ചും ചർച്ചകളുമുണ്ടായതേോടെയാണ് അൻസിബയുടെ ശ്രദ്ധയിൽപെട്ടത്. 

 

ഫേസ്ബുക്കിൽ പ്രചരിച്ച ഫോട്ടോ

 

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Ansiba on Fake Marriage News on FB Live-Movie News
Next Story