‘ദി ആക്സിഡന്റൽ പ്രൈംമിനിസ്റ്റർ’ നിരോധിക്കില്ലെന്ന് മധ്യപ്രദേശ് സർക്കാർ
text_fieldsഭോപാൽ: ‘ദി ആക്സിഡൻറൽ പ്രൈംമിനിസ്റ്റർ’ എന്ന ചിത്രം മധ്യപ്രദേശിൽ നിരോധിക്കില് ലെന്ന് കോൺഗ്രസ് സർക്കാർ വ്യക്തമാക്കി. സംസ്ഥാനത്ത് സിനിമ നിരോധിക്കുമെന്ന വാർ ത്തകൾ അടിസ്ഥാന രഹിതമാണെന്നും സർക്കാർ വക്താവ് അറിയിച്ചു.
ബോളിവുഡ് നടൻ അനുപം ഖേർ മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്ങായി വേഷമിടുന്ന ചിത്രം വസ്തുതകളെ വളച്ചൊടിക്കുന്നതാണെന്ന് ആരോപണമുയർന്നിരുന്നു.
അടുത്തമാസം റിലീസ് നിശ്ചയിച്ച സിനിമയുടെ ട്രെയ്ലർ കഴിഞ്ഞദിവസമാണ് പുറത്തിറങ്ങിയത്. പ്രധാനമന്ത്രിയായിരുന്ന സമയത്ത് മൻമോഹൻ സിങ്ങിെൻറ മാധ്യമ ഉപദേശകനായ സഞ്ജയ ബാരു എഴുതിയ പുസ്തകമാണ് അതേപേരിൽ സിനിമയാക്കിയത്.
